കണ്ടാല്‍ പാവത്താന്മാരെ പോലെ തോന്നുമെങ്കിലും ഈ അപ്പനും മോനും മഹാ കുഴപ്പക്കാരാണെന്ന് പൃഥ്വി!!
അനാര്‍ക്കലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സച്ചിയും പൃഥ്വിരാജും ബിജു മേനോനും വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനായി ബിജുമോനും കോശിയായി പൃഥ്വിരാജും എത്തുന്ന ചിത്രത്തില്‍ കോശിയുടെ അപ്പനായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.
നേരത്തെ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പൃഥ്വി ഷെയര്‍ ചെയ്തത് വൈറലായിരുന്നു. ഇപ്പോഴിതാ അപ്പനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രം കൂടെ രാജു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നു. മോന്‍ കുഴപ്പമാ.. അപ്പന്‍ അതിലും കുഴപ്പമാ എന്ന ക്യാപ്ഷനോടെയാണ് രഞ്ജിത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

കാവ്യ മാധവനും ദിലീപും വീണ്ടും ഒന്നിച്ചെത്തി! ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹം
കേരളത്തിലെ ഒരു വില്ലേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത് എന്ന് ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നു. എസ് ഐ അയ്യപ്പനും കുഴപ്പക്കാരനായ ഹവീല്‍ദാര്‍ കോശിയും തമ്മിലുള്ള ബന്ധമാണ് ചിത്രം. ഗോള്‍ഡ് കോയിന്‍സ് മോഷന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിയ്ക്കുന്നത്. സച്ചി തന്നെ രചനയും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് സദീപ് എളമാണ്. ജാക്‌സ് ബിജോയിയുടേതാണ് സംഗീതം. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനം നിര്‍വ്വഹിയ്ക്കുന്നു.


Click it and Unblock the Notifications