വീട്ടിലെത്തിയിട്ടും വര്‍ക്ക് ഔട്ട് നിര്‍ത്താതെ പൃഥ്വിരാജ്! പുതിയ ചിത്രം പങ്കുവെച്ച് സൂപ്പര്‍താരം
പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. 30 കിലോയോളം ശരീഭഭാരം കുറച്ചുളള നടന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരുന്നു. അടുത്തിടെയാണ് ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് കഴിഞ്ഞ് പൃഥ്വിയും സംഘവും നാട്ടില്‍ തിരിച്ചെത്തിയിരുന്നത്.
കേരളത്തില്‍ എത്തിയതിന് പിന്നാലെ രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരുന്നു താരം. ഇതിനിടെ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചിരുന്നു നടന്‍. ആടുജീവിതം ഷൂട്ടിംഗിന് പിന്നാലെ ഇപ്പോള്‍ ശരീര ഭാരം വീണ്ടും പഴയ രീതിയിലാക്കാനുളള ശ്രമങ്ങളിലാണ് പൃഥ്വിയുളളത്.

രണ്ടര മാസത്തിന് ശേഷം പൃഥ്വി വീണ്ടും വീട്ടില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് താരപത്‌നിയുളളത്. നേരത്തെ ആടുജീവിതത്തിനായി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്‌കാണ് പൃഥ്വി എടുത്തിരുന്നത്. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിരുന്നു പൃഥ്വിയുടെ മേക്കോവര്‍.

വീട്ടിലെത്തിയതിന് പിന്നാലെ പൃഥ്വിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇത്തവണയും തന്റെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ലിഫ്റ്റ്, ബേണ്‍, ബില്‍ഡ് എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം വന്നിരിക്കുന്നത്. പൃഥ്വിയുടെ പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ലൈക്കും കമന്റുകളുമായി ആരാധകരും പഥ്വിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ എത്തിയിരിക്കുന്നു. മുന്‍പ് ആടുജീവിതം ഷൂട്ടിങ്ങിന്റെ അവസാനം തന്റെ ശരീരത്തിലെ കൊഴുപ്പ് അപകടകരമായ രീതിയില്‍ കുറഞ്ഞ കാര്യം പൃഥ്വി പറഞ്ഞിരുന്നു. അതിന് ശേഷം ഒരുമാസം ശരീരത്തിന് ലഭിച്ച വിശ്രമവും ട്രെയിനിങ്ങും ഇന്ധനവും എന്നെ ഇവിടെ വരെ എത്തിച്ചുവെന്നും താരം പറഞ്ഞു.
പ്രിയാ മോഹനെയും വേദുവിനെയും കണ്ട സന്തോഷത്തില്‍ പൂര്‍ണിമ! അനുമ്മയുടെ അടുത്തേക്ക് വേഗം വായോ എന്ന് നടി

കൂടാതെ എന്നെ എറ്റവും തളര്‍ന്ന രീതിയില്‍ കണ്ട എന്റെ ക്രൂ ഇപ്പോള്‍ അത്ഭുതപ്പെടുമെന്ന് കരുതുന്നു എന്നും അന്ന് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു ആദ്യത്തെ ഒരാഴ്ച പൃഥ്വിരാജ് കഴിഞ്ഞത്. തുടര്‍ന്ന് വീടിനടുത്തുളള ഔട്ട് ഹൗസിലേക്ക് ക്വാറന്റൈനിനായി മാറുകയായിരുന്നു. ജോര്‍ദ്ദാനില്‍ രണ്ടര മാസത്തെ ചിത്രീകരണം കഴിഞ്ഞാണ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടെ വന്ന പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ആടുജിവിതം സിനിമാ സംഘം മടങ്ങിയെത്തിയിരുന്നത്.

പൃഥ്വി ജോര്‍ദ്ദാനില്‍ ആയ സമയത്ത് താടിക്കാരനെ മിസ് ചെയ്യുന്നതായി സുപ്രിയ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിക്കൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്നി എത്തിയിരുന്നത്. മകള്‍ അലംകൃതയ്ക്കും പൃഥ്വിയെ വല്ലാതെ മിസ് ചെയ്തിരുന്നു. വൈറസ് വ്യാപനം കാരണമായിരുന്നു പൃഥ്വിയുടെ നാട്ടിലേക്കുളള മടങ്ങിവരവ് വൈകിയത്. ഇപ്പോള്‍ നടന്‍ തിരിച്ചെത്തിയതോടെ എല്ലാവര്‍ക്കും സമാധാനമായിരിക്കുകയാണ്.


Click it and Unblock the Notifications