പ്രിയ മാത്രമല്ല അനിയനും അഡാറ് തന്നെ!! ഒരു അഡാറ് ലവിൽ തകർത്ത് പ്രിയയുടെ ചെറിയ സഹോദരൻ, കാണൂ
പാട്ടും ട്രെയിലറുമൊക്കെ ചിത്രത്തിനു വേണ്ടിയുളള ആകാംക്ഷ കൂട്ടുകയായിരുന്നു.
അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലെ കണ്ണടക്കൽ സീനിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ മിനിറ്റുകൾ മാത്രമുളള സീനാണ് താരത്തെ ആഗോള പ്രശസ്തിയിലേയ്ക്ക് ഉയർത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് പ്രണയദിനത്തിൽ തിയേറ്ററുകളിൽ എത്തുകയായിരുന്നു.

പാട്ടും ട്രെയിലറുമൊക്കെ ചിത്രത്തിനു വേണ്ടിയുളള ആകാംക്ഷ കൂട്ടുകയായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ മറ്റൊരു സർപ്രൈസു കൂടിയുണ്ട്. പ്രിയ തന്നെയാണ് ഇത് പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിൽ പ്രിയയ്ക്കൊപ്പം അനിയൻ പ്രസിദ്ധ് വാര്യരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പാട്ട് രംഗത്തിലായിരുന്നു പ്രിയയുടെ സഹോദരൻ പ്രത്യക്ഷപ്പെട്ടത്.
ദുൽഖറിന്റെ ബോഡി, ഫഹദിന്റെ ചിരി, ടൊവിനോയുടെ ഹെയർ സ്റ്റൈൽ, പങ്കളിയെ കുറിച്ച് പ്രിയ വാര്യർ
സിനിമയുടെ റിലീസിനു മുൻപ് പുറത്തു ഇറങ്ങിയ താന താനാ പെണ്ണേ എന്ന് ഗദാനത്തിലാണ് പ്രിയയ്ക്കൊപ്പം അനിയനും പ്രത്യക്ഷപ്പെട്ടത്. പാട്ടിൽ പ്രിയയുടെ എൻട്രി സീനിലായിരുന്നു അനിയൻ പ്രസിദ്ധ് എത്തിയിരിക്കുന്നത്.പാട്ടിലെ സഹോദരന്റെ രംഗത്തിന്റെ സ്ക്രീൻ ഷോർട്ട് ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. അനിയനെ ഓർത്ത് അഭിമാനം തോന്നുന്നും എന്നും ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചു.


Click it and Unblock the Notifications











