»   » പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

Posted By:
Subscribe to Filmibeat Malayalam

നിനക്ക് പിറന്നാളാശംസകള്‍, പ്രിയദര്‍ശന്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസ തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂവെന്നും അദ്ദേഹം കുറിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. മണിക്കൂറുകള്‍ കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ് വന്നതോടെയാണ് നീ ആരാണെന്നത് വ്യക്തമായത്.

മോഹന്‍ലാലോ മമ്മൂട്ടിയോ, 2017 ലെ താരമൂല്യമുള്ള നടന്‍ ആരാണ്?നാല് ചിത്രങ്ങളുമായാണ് രണ്ട് പേരും എത്തിയത്

പ്രിയദര്‍ശന്റെ ആശംസ ആര്‍ക്കാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്. ഇതോടെയാണ് നീ ആരാണെന്നത് വ്യക്തമായത്. രണ്ട് പേര്‍ മാത്രം അറിയേണ്ട കാര്യമായിരുന്നുവെങ്കില്‍ അത് എസ്എംഎസിലൂടെയോ, മെസഞ്ചറിലൂടെയോ അറിയിച്ചാല്‍ പോരായിരുന്നോ എന്ന തരത്തിലും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ക്ക് വേണ്ടിയാണെന്നറിയിക്കാതെയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തത്. നിനക്കും എനിക്കും മാത്രമേ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവുള്ളൂവെന്നും അദ്ദേഹം കുറിച്ചിരുന്നു.

പ്രിയദര്‍ശന്റെ ആശംസ

ഇതായിരുന്നു പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്, നീ എന്ന് സംബോധന ചെയ്ത് ആശംസ അറിയിക്കുമ്പോള്‍ നീ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ആര്‍ക്ക് വേണ്ടിയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍

പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തത്.

കമന്റുകളുടെ പ്രവാഹം

പ്രിയദര്‍ശന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. പരിഹാസവും വിമര്‍ശനവും തമാശയും നിറഞ്ഞ തരത്തിലുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്.

ഇത് ലിസിക്കുള്ളതാണോ?

ഈ ആശംസ ലിസിക്കുള്ളതാണോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇത് ചേച്ചിക്കുള്ള ആശംസയാണെന്ന് ഒരാള്‍ കമന്റും ചെയ്തിരുന്നു. ലിസി ഇത് കാണില്ലല്ലോയെന്നായിരുന്നു മറ്റൊരാളുടെ സംശയം.

കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പ്രിയദര്‍ശന്റെ പോസ്റ്റിലെ നീ ആരാണെന്നുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ലിസിയുടെ പിറന്നാളായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കിയത്.

കല്യാണിയുടെ ആശംസ

ആദ്യ ചിത്രത്തില്‍ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു കല്യാണി കുറിച്ചത്.

സഹോദരിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്

അമ്മയെ പലപ്പോഴും തന്റെ സഹോദരിയായി പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്‌ററഗ്രാം അക്കൗണ്ട് ഇല്ല. നിങ്ങള്‍ പങ്കുവെക്കുന്ന ആശംസകള്‍ താന്‍ അമ്മയെ കാണിക്കുമെന്നും താരപുത്രി അറിയിച്ചിട്ടുണ്ട്.

വീണ്ടും സിനിമയിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മകള്‍ കല്യാണി അരങ്ങേറുന്ന സമയത്ത് തന്നെ താരം തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെ തന്നെയാണ് ലിസിയും തിരിച്ചെത്തുന്നത്.

ചിത്രീകരണം പുരോഗമിച്ച് വരുന്നു

കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിനും മേഘനയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണെന്ന് താരം അറിയിച്ചിരുന്നു.

പ്രിയദര്‍ശനുമായുള്ള വിവാഹം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. വിവാഹത്തോടെ താരം അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു.

24 വര്‍ഷത്തിന് ശേഷം

1990 ലായിരുന്നു ലിസി പ്രിയദര്‍ശനെ വിവാഹം ചെയ്തത്. 24 വര്‍ഷത്തെ ദാമ്പത്യത്തെ ജീവിതത്തിന് വിരാമമിട്ട് 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

മകളുടെ അരങ്ങേറ്റം

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി ഹലോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രമായ ഹലോയില്‍ നായികയായാണ് കല്യാണി അഭിനയിക്കുന്നത്.

English summary
Priyadarshan recent facebook post getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X