മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോഴുള്ള വലിയ വെല്ലുവിളി; വെളിപ്പെടുത്തി പ്രിയദര്‍ശന്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒരേസമയം എന്റര്‍ടെയ്‌നറുകളും കലാമൂല്യമുള്ള സിനിമകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയാനും ഹൃദയം തൊട്ട് സ്‌നേഹിക്കാനുമൊക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാളവും കടന്ന് ബോളിവുഡ് വരെ തന്റെ വിജയഗാഥ തുടരാന്‍ സാധിച്ച സംവിധായകനുമാണ് പ്രിയയദര്‍ശന്‍.
ഫോട്ടോഷൂട്ടുമായി സോനല്‍; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം
തന്റെ തന്നെ സിനിമകളും മറ്റ് സംവിധായകരുടെ സിനിമകളുമെല്ലാം പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് അടക്കം റീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിലും വലിയ വിജയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നുമുള്ള മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രിയദര്‍ശന്‍ സിനിമകളാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഹിന്ദി ചിത്രവുമായി പ്രിയദര്‍ശന്‍ എത്തിയിരിക്കുകയാണ്.

ഹംഗാമ 2 ആണ് പ്രിയന്റെ പുതിയ ഹിന്ദി ചിത്രം. സിനിമയുടെ ട്രെയിലര്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ട്രെയിലര്‍ കണ്ടത് മുതല്‍ ഇത് നമ്മുടെ മിന്നാരത്തിന്റെ റീമേക്ക് ആണോ എന്ന ചോദ്യവും ആരാധകര്‍ എത്തിയിരുന്നു. ആ ചോദ്യങ്ങള്‍ ഒന്നും വെറുതയായിരുന്നില്ല താനും. ഇതോടെ ഹംഗാമ 2 മിന്നാരത്തിന്റെ ഹിന്ദി റീമേക്ക് ആണെന്നായി സോഷ്യല്‍ മീഡിയ. ഈ വിഷയത്തില്‍ പ്രതികരണവുമായി പ്രിയദര്‍ശന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം.

സത്യത്തില്‍ ഹംഗാമ 2 മിന്നാരത്തെ അടിസ്ഥാനമാക്കിയിട്ടുണ്ട്. പക്ഷെ മിന്നാരത്തിന്റെ റീമേക്ക് അല്ല. നായിക ക്യാന്‍സര്‍ മൂലം മരിക്കുന്ന ദുരന്തകഥയായിരുന്നു മിന്നാരം. ആ ഭാഗം പൂര്‍ണമായും എടുത്ത് മാറ്റിയിട്ടുണ്ട്. മിന്നാരത്തിന്റെ ആദ്യ പകുതി മാത്രമാണ് എടുത്തിട്ടുള്ളത്. രണ്ടാം പകുതി പുതുതായി എഴുതുകയായിരുന്നു. പൂര്‍ണമായും കോമഡി ചിത്രമാണിത്. മിന്നാരം ഒരു ട്രാജഡിയാണ്, ഈ സിനിമ ഒരു കോമഡിയും എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

തന്റെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോഹന്‍ലാലിനൊപ്പോലെ കാലിബറുള്ളൊരു നടനെ കണ്ടെത്തുകയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നു. അതിന് സാധിച്ചാല്‍ പിന്നെ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് മോഹന്‍ലാലും അക്ഷയ് കുമാറുമായി വേഗം കംഫര്‍ട്ടബിള്‍ ആകാന്‍ സാധിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഒരു പരിധി വരെ അക്ഷയ് ഖന്നയുമായും കംഫര്‍ട്ടബിള്‍ ആകാറുണ്ട്. എന്നാല്‍ അക്ഷയ് കുമാറും മോഹന്‍ലാലും എന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറില്ല. അവര്‍ എന്നെ വിശ്വസിക്കുന്നു. അതുകൊണ്ട് എനിക്ക് അവരോട് ഉത്തരവാദിത്തമുള്ളതായി എനിക്കും തോന്നു, പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video

2003ല്‍ പുറത്തിറങ്ങിയ ഹംഗാമ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സൂചിപ്പിക്കുന്ന പേരുമായാണ് ഹംഗാമ 2 എത്തുന്നത്. ചിത്രത്തില്‍ പരേഷ് റാവല്‍, ശില്‍പ ഷെട്ടി, മീസാന്‍, പ്രണിത സുഭാഷ്, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജ്പാല്‍ യാദവ്, മനോജ് ജോഷി, ജോണി ലെവര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ജൂലൈ 23നാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications