മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയനും മോഹന്‍ലാലുമില്ല, കുഞ്ഞാലിമരക്കാരല്ല അടുത്ത സിനിമ!

Recommended Video

മമ്മുട്ടിക്ക് വേണ്ടി ലാലേട്ടനെ വിട്ടു പ്രിയദര്‍ശന്‍ ഇനി അടുത്തത് ഈ താരപുത്രനൊപ്പം

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലിമരക്കാറാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമയെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയായിരുന്നു പ്രതീക്ഷ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെയും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

കേരളപ്പിറവി ദിനത്തിലായിരുന്നു തന്റെ അടുത്ത സിനിമയായ കുഞ്ഞാലിമരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് നിര്‍മ്മാതാവായ ഷാജി നടേശന്‍ അറിയിക്കുകയായിരുന്നു. എട്ട് മാസത്തിനുള്ളില്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് പ്രിയദര്‍ശന്‍ അറിയിച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.

പ്രിയദര്‍ശന്റെ അടുത്ത സിനിമ

പ്രിയദര്‍ശന്റെ അടുത്ത സിനിമ

ബോളിവുഡിന്റെ സ്വന്തം താരപുത്രനായ അഭിഷേക് ബച്ചനെ നായകനാക്കിയുള്ള സിനിമയുടെ പണിപ്പുരയിലാണ് പ്രിയദര്‍ശനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജൂണില്‍ ചിത്രീകരണം ആരംഭിച്ചേക്കും

ജൂണില്‍ ചിത്രീകരണം ആരംഭിച്ചേക്കും

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണില്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിച്ചിട്ടുളളത്.

തമിഴ് സിനിമയ്ക്ക് ശേഷം

തമിഴ് സിനിമയ്ക്ക് ശേഷം

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കായിരുന്നു പ്രിയദര്‍ശന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ഉദയനിധി സ്റ്റാലിനും നമിത പ്രമോദുമായിരുന്നു നിമിറിലെ നായികനായകന്‍മാര്‍.

കുഞ്ഞാലിമരക്കറിനെക്കുറിച്ച്

കുഞ്ഞാലിമരക്കറിനെക്കുറിച്ച്

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും അടുത്ത സുഹൃത്തായ എം ജി ശ്രീകുമാറായിരുന്നു ഫേസ്ബുക്കിലൂടെ ഇവരുടെ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്.

ചരിത്രസിനിമകളില്‍ സൂപ്പര്‍താരങ്ങള്‍

ചരിത്രസിനിമകളില്‍ സൂപ്പര്‍താരങ്ങള്‍

ഒരേ പശ്ചാത്തലത്തിലൊരുങ്ങുന്ന ചരിത്ര സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ എത്തുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ലെന്ന തരത്തിലായിരുന്നു നേരത്തെ ലഭിച്ച പ്രതികരണങ്ങള്‍. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയായിരുന്നു രണ്ട് ടീമും തിരഞ്ഞെടുത്തത്.

മമ്മൂട്ടിക്കും സംഘത്തിനും ആശ്വസിക്കാം

മമ്മൂട്ടിക്കും സംഘത്തിനും ആശ്വസിക്കാം

മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലി മരക്കാറിന്‍രെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നറിയിച്ച് നിര്‍മ്മാതാവ് വീണ്ടും രംഗത്തെത്തിയിരുന്നു. ശ്രീകുമാറിന്റെ പോസ്റ്റ് വന്ന നിമിഷങ്ങള്‍ക്കകമാണ് അടുത്ത പോസ്റ്റ് എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X