മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയദര്‍ശന്‍! മറുപടി കമന്റുകള്‍ ഇങ്ങനെ

By Midhun Raj

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. രണ്ടു പേര്‍ക്കുമെതിരെയുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വരുന്ന സാഹചര്യത്തിലായിരുന്നു പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് മല്‍സരങ്ങളിലായി ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്നതുകൊണ്ടാണ് നേരത്തെ ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂവെന്നും ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പ്രിയദര്‍ശന്‍ തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

priyadarshan-modi-dhoni

അതേസമയം സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. അനുകൂലിച്ചുകൊണ്ട് ചിലര്‍ കമന്റുകളിട്ടപ്പോള്‍ ധോണിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നതിനിടെ എന്തിനാണ് മോദിയുടെ കാര്യംകൂടി തിരുകി കയ്യറ്റുന്നതെന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ഒരാളെ പിന്തുണക്കാനും വിമര്‍ശിക്കുവാനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു

പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കുകള്‍ക്കിടെയായിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ് വന്നത്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ പുര്‍ത്തിയായിരുന്നു. നിലവില്‍ ബ്രഹ്മാണ്ഡ ചിത്രം അവസാന ഘട്ട ജോലികളിലാണുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.

priyadarshan fb

സിനിമയില്‍ നിന്നും ബോധപൂര്‍വ്വം മക്കളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു! കാരണം വ്യക്തമാക്കി സേതുപതി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X