സുരാജ് ചിത്രം പറയുന്നത് ജഗതിയുടെ കഥയോ?
പ്രിയയുടെ പിന്‍മാറ്റത്തിന് പലകാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും തിരക്കഥയില്‍ വരുത്തിയ മാറ്റം മൂലമാണ് നടി ചിത്രത്തെ കയ്യൊഴിഞ്ഞതെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ വിവരിക്കുന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ക്ക് ജഗതിയ്ക്ക് ഇപ്പോള്‍ സംഭവിച്ച അപകടവുമായി സാമ്യമുണ്ടെന്നാണ് കേള്‍ക്കുന്നത്. മുന്‍പ് തയ്യാറാക്കിയ തിരക്കഥയില്‍ പൊടുന്നനെ വരുത്തിയ മാറ്റം പ്രിയമണിയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.
ഒരു കൊമേഡിയന്‍ അപകടത്തില്‍ പെട്ടതോടെ സഹപ്രവര്‍ത്തകര്‍ കയ്യൊഴിയുന്ന തരത്തിലുള്ള രംഗത്തില്‍ അഭിനയിക്കുന്നത് തന്റെ ഭാവിയ്ക്ക് ദോഷം ചെയ്യുമെന്ന് നടി പറയുന്നു. ഇതുമൂലമാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നും അല്ലാതെ സുരാജിന്റെ നായികയാവേണ്ടി വരുന്നതിനാല്‍ അല്ലെന്നും നടി വ്യക്തമാക്കുന്നു.
ചിത്രത്തിനായി പുതിയ നായികമാരെ രംഗത്തെത്തിച്ചാലും തിരക്കഥയില്‍ മാറ്റം വരുത്താന്‍ അണിയറക്കാര്‍ തയ്യാറാകില്ലെന്നും സൂചനയുണ്ട്. ആദാമിന്റെ മകനിലൂടെ സലിം നേടിയെടുത്തതു പോലൊരു വിജയം സ്വപ്‌നം കണ്ടു കഴിയുന്ന സുരാജാകട്ടെ ചിത്രത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്.
ആദ്യ പേജില്‍
സുരാജിന് നായികയെ കിട്ടാനില്ല


Click it and Unblock the Notifications












