»   » സിനിമാക്കാര്‍ക്ക് ജഗതിയെ വേണ്ടേ?

സിനിമാക്കാര്‍ക്ക് ജഗതിയെ വേണ്ടേ?

Posted By:
Subscribe to Filmibeat Malayalam
Jagathy,
നാല്പ്പത് വര്‍ഷത്തോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി ശ്രീകുമാര്‍ ഇന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. സിനിമാരംഗത്തു നിന്ന് നടനെ കാണാനെത്തിയത്് ചുരുക്കം ചിലര്‍ മാത്രം.

ജഗതിയെ സന്ദര്‍ശിച്ച ശേഷം നടി സുകുമാരി പറഞ്ഞത് ഇങ്ങനെയായിരുന്നു-തന്നെ കണ്ടപ്പോള്‍ ഏറെ നാളായി പരിചയമുള്ള ഒരാളെ കണ്ട സന്തോഷമായിരുന്നു ജഗതിയുടെ മുഖത്ത്. സുഹൃത്തുക്കളുടെ സാന്നിധ്യം നടന്റെ മനോനിലയില്‍ നല്ല മാറ്റമുണ്ടാക്കും.

അടുത്തിടെ ജഗതിയെ സന്ദര്‍ശിച്ച നടന്‍ ദേവനും ഇതേ അഭിപ്രായക്കാരനാണ്. ജഗതിയ്‌ക്കൊപ്പം ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അമ്പിളിയുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യാന്‍ നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ സാമിപ്യമാണ് വേണ്ടതെന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞുവെന്ന് ദേവന്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ജഗതിയുടെ സിനിമാരംഗത്തുള്ള സുഹൃത്തുക്കളില്‍ ഭൂരിഭാഗവും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഒപ്പം അഭിനയിച്ചവരുടെ, പരിചയക്കാരുടെ സാന്നിധ്യം നടന് ആശ്വാസമേകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സ്ഥിതിയ്ക്ക് ഇനി ചിലരെങ്കിലും അതിന് തയ്യാറേയേക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജഗതി ആറു മാസത്തിനകം സുഖം പ്രാപിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദേവന്‍ പറഞ്ഞു.

English summary
Actor Devan visited Jagathy Sreekumar at Vellur Christain Medical College.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam