For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ ജഗതി ശ്രീകുമാറിനെ തിരിഞ്ഞു നോക്കണം.

By Ravi Nath
|

Jagathy Sreekumar
വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ഇപ്പോള്‍ വെല്ലൂരില്‍ ചികില്‍സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ മലയാള സിനിമയുടെ പ്രവര്‍ത്തകരുടെ കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ട്. അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയുടെ സാമ്പത്തികസഹായമല്ല മറിച്ച് അവരുടെസ്‌നേഹപൂര്‍ണ്ണമായ സാമീപ്യമാണ് ഇനി ജഗതിയെ എത്രയും പെട്ടെന്ന് പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തേണ്ടത്.

അത്യാസന്നഘട്ടം പിന്നിട്ട് കട്ടിലിലെ കിടപ്പില്‍ നിന്ന് വീല്‍ചെയറിലേക്ക് ഇരിക്കാന്‍ പാകത്തില്‍ ജഗതി സുഖം പ്രാപിച്ചുവരുന്നു. സംസാരിക്കാന്‍ കഴിയില്ലെങ്കിലും ശ്രമിക്കുന്നുണ്ട് ചിരിക്കാനും ചുററും നടക്കുന്നത് തിരിച്ചറിയാനും കഴിയുന്നു. ഭക്ഷണം ദ്രാവകരൂപത്തില്‍ ട്യൂബിലൂടെയാണ്ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നത്.

കണ്ണുതുറക്കുമ്പോഴെല്ലാം പരിചിത മുഖങ്ങളെ തിരയുകയും ആശ്വാസത്തോടെ ചിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ

ദിവസം സന്ദര്‍ശിക്കാന്‍ ചെന്ന സുകുമാരിയുടെ കൈപിടിച്ച് ഏറെനേരം ചിരിച്ചുവത്രേ. എളുപ്പം പോകരുതേ എന്ന അഭ്യര്‍ത്ഥനയായിരുന്നു അമ്പിളിയുടെ കൈയും ചിരിയും പറയു ന്നതെന്ന് സുകുമാരി മനസ്സിലാക്കി. ഓരോന്നുപറഞ്ഞ് കൊണ്ട് ഏറെ സമയം അവര്‍ മലയാളത്തിലെ ഈ അതുല്യപ്രതിഭയ്ക്ക് കൂട്ടിരുന്നു.

ജഗതിയുടെ ലോകം സിനിമയാണ്. അവിടെയുള്ള സഹപ്രവര്‍ത്തകരാണ് ഇഷ്ടജനങ്ങള്‍ പിന്നെ മറ്റുസുഹൃത്തുക്കളും ഇഷ്ടമുള്ളവരുടെ മുഖം കാണാന്‍ ഒരാള്‍ ഏറ്റവും ആഗ്രഹിക്കുന്ന അവസ്ഥയിലാണ് എല്ലാവരേയും പോലെ ജഗതിയും അവരുടെ സാന്നിദ്ധ്യം അസുഖാവസ്ഥയ്ക്ക് നല്ല വ്യതിയാനംവരുത്തും. അപകടം നടന്ന് ഐസിയുവില്‍ കിടക്കുമ്പോള്‍ ചിട്ടയായി കാണാനെത്തിയവരൊക്കെ വീണ്ടും ജഗതിയെ കാണേണ്ടിയിരിക്കിന്നു.

ജഗതിയെ നന്നായി അടുത്തറിയുന്നവരുടെ സാന്നിദ്ധ്യവും ഇടപെടലും തന്നെയാവും പൂര്‍വ്വസ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതില്‍ ഇനി നിര്‍ണ്ണായക പങ്കുവഹിക്കുക. അമ്മ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കുകയും വേണം. തമിഴ്മക്കള്‍ ഇന്ന് ജഗതിയോടു കാണിക്കുന്ന സ്‌നേഹപരിചരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

രണ്ടുസിനിമയില്‍ ജഗതിയോടൊപ്പം അഭിനയിച്ച ജയലളിത, തമിഴ്‌നാട് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ സജീവ ശ്രദ്ധ ചെലുത്തുന്നു. താരങ്ങളും ജനങ്ങളും ജഗതിയ്ക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നു. മലയാളസിനിമ പ്രവര്‍ത്തകര്‍ കണ്ടറിഞ്ഞ് പെരുമാറണം.

ജഗതിക്കുപകരം ജഗതിയല്ലാതെ ഒരു പകരക്കാരനെ ഇന്ത്യന്‍ സിനിമയില്‍ നിന്നുകിട്ടാനില്ല എന്ന് നമ്മുടെ

ഇന്‍ഡസ്ട്രി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, സമയം കണ്ടെത്തി ജഗതിയുടെ കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ താരങ്ങളും സംഘടനയും തയ്യാറാവണം.

സെല്‍ഫോണില്ലാതെ ഏതുസെറ്റിലും സമയകൃത്യതയോടെ എത്തിച്ചേരുന്ന, വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയിലഭിനയിക്കുന്ന, ഫാന്‍സുകാരില്ലാത്ത, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ജഗതി ശ്രീകുമാര്‍ മലയാളിക്ക് വെറുമൊരു താരം മാത്രമല്ല. ഹാസ്യതാരത്തിന്റെ മേല്‍വിലാസത്തിനപ്പുറം വെള്ളിവെളിച്ചത്തിന്റെ താരശോഭയ്ക്കപ്പുറം പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ഒരു വികാരമാണ് ജഗതി ശ്രീകുമാര്‍. അത് ഇന്ന് മലയാളസിനിമയില്‍ ഒരു താരത്തിനും ലഭിക്കാത്തവിധം സ്‌നേഹത്താല്‍ പൊതിഞ്ഞതുമാണ്.

English summary
Jagathy's health condition is at the satisfactory level' said the Doctors attending him for the treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more