എന്നെ വിവാഹം കഴിക്കുമോ എന്ന് ആരാധകന്‍; രസികന്‍ മറുപടി നല്‍കി പ്രിയാ മണി

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് പ്രിയാ മണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുള്ള നടിയാണ് പ്രിയാ മണി. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയര്‍ പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങളും പ്രിയാ മണി സ്വന്തമാക്കിയിട്ടുണ്ട്.

2017ലായിരുന്നു പ്രിയാ മണി വിവാഹിതയാകുന്നത്. മുസ്തഫയാണ് പ്രിയയുടെ ഭര്‍ത്താവ്. ഫാമിലി മാനിലൂടെ ഒടിടിയിലും പ്രിയാ മണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും സൂക്ഷ്മതയോടെയാണ് പ്രിയാ മണി തിരഞ്ഞെടുക്കുന്നത്. നിലവില്‍ ബെംഗളൂരുവിലാണ് പ്രിയ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ പ്രിയാ മണി എത്തിയിരുന്നു.

Priyamani

കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു പ്രിയാ മണി എത്തിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു താരം. കറുപ്പണിയുന്ന സ്ത്രീകള്‍ കളര്‍ഫുള്‍ ജീവിതം നയിക്കുമെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് പ്രയാ മണി പറഞ്ഞത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരുമെത്തി. ഇതിലൊരു വിരുതന്റെ കമന്റ് എന്നെ കല്യാണം കഴിക്കുമോ ബേബി എന്നായിരുന്നു. കമന്റിന് മറുപടിയുമായി ഉടനെ പ്രിയാ മണിയുമെത്തി. എനിക്ക് കുഴപ്പമില്ല. പക്ഷെ എന്റെ ഭര്‍ത്താവിനോട് ചോദിക്കണം. അദ്ദേഹത്തിന് ഓക്കെ ആണെങ്കില്‍ ഞാന്‍ നിങ്ങളെ കല്യാണം കഴിക്കാം എന്നായിരുന്നു പ്രിയയുടെ മറുപടി.

Recommended Video

Priyamani's reply to fan who asked about her husband's religion

2003ല്‍ തെലുങ്കിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. നന്ന പ്രകാരയാണ് അവസാന പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാന്‍, വിരാട പര്‍വ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X