twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ...'; പക്ഷെ അതിനൊന്നും നില്‍ക്കാതെ ഇക്ക പോയി!

    |

    സിനിമാപ്രേമികള്‍ക്കും ഭക്ഷണ പ്രിയര്‍ക്കുമെല്ലാം ഏറെ പരിചിതനായിരുന്നു നിര്‍മ്മാതാവ് നൗഷാദ്. ഇന്ന് രാവിലെ നൗഷാദിന്റെ മരണ വാര്‍ത്തയിലേക്കാണ് കേരളം ഉണര്‍ന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇപ്പോഴിതാ നൗഷാദിനെക്കുറിച്ചുള്ള നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

    മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാംമഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

    ആശുപത്രിയില്‍ കിടക്കുമ്പോഴും നൗഷാദ് സംസാരിച്ചത് സിനിമയെക്കുറിച്ചായിരുന്നുവെന്നാണ് ബാദുഷ പറയുന്നത്. ഒരിക്കല്‍ തന്നെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നു. ബിജു മേനോനെ നായകനാക്കിയുള്ള സിനിമയെക്കുറിച്ച് താന്‍ പറഞ്ഞുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ അദ്ദേഹം പോയെന്നുമാണ് ബാദുഷ തന്റെ വൈകാരികമായ കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

    പരിചയപ്പെടുന്നത്

    നൗഷാദ് അഞ്ചു സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. കുരുക്ഷേത്ര എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നൗഷാദ് ഇക്കയെ പരിചയപ്പെടുന്നത്. അന്ന് കാശ്മീരിലെ കാര്‍ഗിലില്‍ അദ്ദേഹം വന്നിരുന്നു. ഓക്‌സിജന്‍ ലഭ്യത വളരെ കുറഞ്ഞ പ്രദേശമാണ് കാര്‍ഗില്‍. 10 മിനിറ്റ് നടന്നാല്‍ നാം വല്ലാതെ കിതയ്ക്കും . അവിടേക്ക് വലിയ ശരീരവും വച്ച് അദ്ദേഹം നടന്നു വരുന്ന കാഴ്ച ഇന്നും മനസിലുണ്ട്. അവിടെ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നതെന്നും ബാദുഷ പറയുന്നു.

    ഫോണില്‍ സംസാരിക്കും നേരില്‍ കാണും


    ''പിന്നീട് പല ചടങ്ങുകളില്‍ അദ്ദേഹത്തെ കണ്ടു. എന്റെ വീടിന്റെ കേറിത്താമസത്തിന് കേറ്ററിങ് അദ്ദേഹത്തിന്റേതായിരുന്നു. അങ്ങനെ ഞങ്ങളിലെ സൗഹൃദം വളര്‍ന്നു. മിക്കപ്പോഴും ഫോണില്‍ സംസാരിക്കും നേരില്‍ കാണും.
    ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് പറയും എന്നാല്‍, ഇതുവരെ അത് യാഥാര്‍ഥ്യമായില്ല. 2018ലെ 'അമ്മ' ഷോക്കിടെ അബുദാബിയില്‍ അദ്ദേഹം വന്നിരുന്നു. മൂന്നാല് ദിവസം എന്റെ കൂടെയായിരുന്നു താമസം. 4 മാസം മുമ്പ് രോഗം മൂര്‍ച്ചിച്ച് ആശുപത്രിയിലാണെന്നറിഞ്ഞ് ഞാനും നിര്‍മാതാവ് ആന്റോ ജോസഫും അവിടെ പോകാറുണ്ടായിരുന്നു'' ബാദുഷ പറയുന്നു.

    ജന്മദിനമാഘോഷിച്ചത്

    ''റൂമിലേക്ക് മാറ്റിയ ഒരു ദിവസം ഞങ്ങളെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞങ്ങള്‍ അവിടെ ചെല്ലുകയും ചെയ്തു. അതിന്റെ തലേന്നാള്‍ നൗഷാദ് ഇക്കയുടെ ജന്മദിനമായിരുന്നു.
    അവിടുത്തെ സ്റ്റാഫിനും ഡോക്ടര്‍മാര്‍ക്കുമൊപ്പമാണ് അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ആ സന്തോഷത്തിലിരിക്കുമ്പോഴാണ് ഞങ്ങള്‍ എത്തിയത്. കുറെ നേരം വലിയ സന്തോഷത്തോടെ അദ്ദേഹം സംസാരിച്ചു. പിന്നീട് ആശുപത്രിയിലെ കാര്യങ്ങള്‍ക്ക് അദ്ദേഹം ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു. അവസാനം അദ്ദേഹവുമായി സംസാരിച്ചത് ഒരു മാസം മുമ്പായിരുന്നു''.

    ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്


    ''തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 5 ദിവസം മുമ്പായിരുന്നു ഫോണില്‍ വിളിച്ചത്. വലിയ സങ്കടത്തോടെയായിരുന്നു അന്ന് എന്നെ വിളിച്ചത്.
    ഐസിയുവിലാക്കി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇക്കയുടെ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. ഭാര്യയുടെ മൃതദേഹം ഐ സി യു വില്‍ കിടന്നാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ കൃത്യമായി അന്വേഷിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂര്‍ച്ചിച്ച് ആരോഗ്യം വളരെ വഷളായിരിക്കുന്നു എന്നറിഞ്ഞത്. സംവിധായകന്‍ ബ്ലസി സാറാണ് വിവരം അറിയിക്കുന്നത്. വെന്റിലേറ്ററിലായ അദ്ദേഹത്തെ അവസാനമായി കഴിഞ്ഞ ദിവസം കണ്ടു. എന്നാല്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല'' ബാദുഷ പറയുന്നു.

    സിനിമ ചെയ്യണമെടാ

    ''മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ആഘോഷങ്ങള്‍ സമ്മാനിച്ചയാളാണ് നമ്മെ വിട്ടു പോയത്. അദ്ദേഹത്തിനൊപ്പം ആ സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്ടമായിരുന്നു എന്നെ., എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ.. അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി നായരമ്പലത്തെയും ബിജു മേനോനെയും വച്ച് ഞാനൊരു പ്രൊജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അസുഖം ഭേദമായി വന്നു കഴിയുമ്പോള്‍ എനിക്ക് നീ ആദ്യ മത് ചെയ്തു തരണമെന്നും പറഞ്ഞു. അതെല്ലാം ഞാന്‍ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി'' ബാദുഷ പറയുന്നു.

     കാഴ്ച

    ശ്വാസത്തോടെ ഇരിക്കുന്ന അദ്ദേഹത്തെ അവസാനമായി കാണാന്‍ ഒരു ഭാഗ്യമുണ്ടായി എന്നു മാത്രം ആശ്വാസം. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം മനസില്‍ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്വയെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം. എല്ലാവരെയും നല്ല ഭക്ഷണമൂട്ടിയ, സന്തോഷങ്ങള്‍ മാത്രം പകര്‍ന്ന നൗഷാദ് ഇക്ക... എന്നും ഓര്‍ക്കും നിങ്ങളെ എന്നു പറഞ്ഞാണ് ബാദുഷ പ്രിയപ്പെട്ടവന് വിട ചൊല്ലുന്നത്.

    നൗഷാദിന്റെ മരണത്തിന് മറ്റൊരു യാദൃശ്ചികത കൂടിയുണ്ട്. നൗഷാദ് ആദ്യമായി നിര്‍മ്മിച്ച കാഴ്ച എന്ന ചിത്രം പുറത്തിറങ്ങിയത് 2004 ഓഗസ്റ്റ് 27 നായിരുന്നു. ബ്ലസിയുടെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളികള്‍ നെഞ്ചേറ്റിയ സിനിമയായിരുന്നു. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം തികഞ്ഞ ദിവസം തന്നെ നിര്‍മ്മാതാവിന്റെ മരണ വാര്‍ത്തയാണ് ആരാധകരിലേക്ക് എത്തുന്നത്.

    Recommended Video

    Mohanlal reminds Mammootty to wear mask
    നൗഷാദ് ദ ബിഗ് ഷെഫ്


    നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു കാഴ്ച. ആ വര്‍ഷത്തെ മികച്ച കലാമൂല്യമുള്ള സിനിമ, മികച്ച നടന്‍, മികച്ച ബാലതാരം, സംവിധായകന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രീയ ചിത്രം തുടങ്ങിയ പുരസ്‌കാരങ്ങള്‍ കാഴ്ച സ്വന്തമാക്കി. കാഴ്ചയ്ക്ക് ശേഷം ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഷെഫ് കൂടിയായ നൗഷാദ് ചാനലുകളില്‍ കുക്കറി ഷോയും അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

    വലത് കണ്ണിന് കാഴ്ച കുറവാണ്; ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിലെത്തിയ ബാല ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുവലത് കണ്ണിന് കാഴ്ച കുറവാണ്; ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിലെത്തിയ ബാല ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

    പലവിധ അസുഖങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്ന അദ്ദേഹം നാല് ആഴ്ചയോളം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെയാണ് 55 കാരനായ നൗഷാദ് മരിക്കുന്നത്.

    റസ്റ്റോറന്റ് ശ്യംഖല നടത്തിയാണ് നൗഷാദ് വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. പിതാവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു പാചക രംഗത്തേക്ക് എത്തുന്നത്. നൗഷാദ് ദ ബിഗ് ഷെഫ് എന്ന പേരിലായിരുന്നു റസ്റ്ററന്റ് ശൃംഖല നടത്തിയിരുന്നത്. പിന്നീട് സിനിമയിലേക്കും പ്രവേശിക്കുകയായിരുന്നു. സുഹൃത്തായ ബ്ലസിയുടെ സിനിമ നിര്‍മ്മിച്ചാണ് തുടങ്ങിയത്. സിനിമാക്കരുടെ പ്രിയപ്പെട്ടവന് ആദരാഞ്ജലികളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

    Read more about: producer
    English summary
    Producer NM Badhusha Pens A Heartfelt Note About Late Chef And Producer Naushad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X