തിരിഞ്ഞു നോക്കിയില്ല, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ നിര്‍മ്മാതാവ്

തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. അര്‍ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് വിജയ് ദേവരക്കൊണ്ട.

എന്നാല്‍ ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയ്ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ് പുതിയ ആരോപണം. പ്രശസ്തന സിനിമ നിര്‍മ്മാതാവും വിതരണക്കാരനുമായ അഭിഷേക് നമയാണ് വിജയ് ദേവരക്കൊണ്ടയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുമുള്ള എല്ലാ താരങ്ങളുടേയും പിന്തുണ തനിക്കുന്നുണ്ടെന്നും എന്നാല്‍ വിജയ് ദേവരക്കൊണ്ടയുടെ വേള്‍ഡ് ഫെയ്മസ് ലവറിന്റെ ഫലം തന്നെ വേദനിപ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

vijay devarakonda

വേള്‍ഡ് ഫെയ്മസ് ലവര്‍ അപ്രതീക്ഷിതമായൊരു പരാജയമായിരുന്നു. നിക്ഷേപിച്ചതിന്റെ പത്ത് ശതമാനം പോലും ചിത്രത്തിന് നേടാനായില്ലെന്നാണ് അഭിഷേക് പറയുന്നത്. ചിത്രം പരാജയപ്പെട്ടതോടെ വിജയ് ദേവരക്കൊണ്ടയില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതെ വന്നത് തനിക്ക് ഏറെ വേദനയായെന്നും അദ്ദേഹം പറയുന്നു. വിജയ് ദേവരക്കൊണ്ട യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചുവെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമയ്ക്ക് പിന്നില്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കഠിനാധ്വാനമുണ്ട്. പക്ഷെ ചിത്രത്തിന്റെ ക്രെഡിറ്റ് മൊത്തം പോവുക നായകനിലേക്കാണ്. അതിനാല്‍ കുറച്ച് ഉത്തരവാദിത്തം നായകനും കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിഷേകിന്റെ ആരോപണത്തോട് വിജയ് ദേവരക്കൊണ്ട ഇതുവരേയും പ്രതികരിച്ചിട്ടില്ല.

കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

Vijay Devarakonda fans pour beer on his cut out

വേള്‍ഡ് ഫെയ്മസ് ലവര്‍ ആയിരുന്നു അവസാനം തീയേറ്ററിലെത്തിയ വിജയ് ദേവരക്കൊണ്ട ചിത്രം. ഈയ്യടുത്ത് പുറത്തിറങ്ങിയ ജതി രത്‌നലു എന്ന ചിത്രത്തിലൊരു അതിഥി വേഷത്തിലുമെത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ലിഗര്‍ ആണ് ഇനി പുറത്തിറങ്ങാനുള്ളൊരു ചിത്രം. പെല്ലി ചൂപ്പുലുവായിരുന്നു നായകനായുള്ള ആദ്യ ചിത്രം. പിന്നീട് തെലുങ്ക് സിനിമയിലെ യുവതാരമായി മാറുകയായിരുന്നു വിജയ്.

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X