For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിണറായി വിജയന്റെ മനസ് മാറ്റിയത് മമ്മൂക്ക; ആ ഇടപെടല്‍ കൊണ്ട് മാത്രം നടന്ന സിനിമ!

  |

  മമ്മൂട്ടി നായകനായി ചിത്രമായിരുന്നു വണ്‍. ചിത്രത്തില്‍ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തതെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിത് ബോബി സഞ്ജയ് കൂട്ടുകെട്ടായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, നിമിഷ സജയന്‍, സിദ്ധീഖ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.

  റോഡിനരികിലെ ചെടികള്‍ക്കിടയില്‍ ദീപ സന്നിധി; വെറൈറ്റി ഫോട്ടോഷൂട്ട്

  അതേസമയം സിനിമയുടെ ചിത്രീകരണം ഏറെ സങ്കീര്‍ണമായിരുന്നുവെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഹര്‍ഷന്‍ പട്ടാഴി പറയുന്നത്. മമ്മൂട്ടിയുടെ ഇടപെടലുകളും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധവുമൊക്കെയാണ് ഈ സാഹചര്യത്തില്‍ സഹായകരമായതെന്നാണ് അദ്ദേഹം പറയുന്നത്. വിശദമായി ആ വാക്കുകളിലേക്ക്.

  കഴിഞ്ഞ കുറച്ച് കാലത്തിനിടെ മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും റിസ്‌ക് ഉള്ള സിനിമയായിരുന്നു. ഒരുപാട് പെര്‍മിഷനൊക്കെ എടുക്കേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിയെ ബേസ് ചെയ്തുള്ള സിനിമയായതിനാല്‍ തന്നെ സെക്ട്രറിയേറ്റില്‍ കുറേ രംഗങ്ങളുണ്ടായിരുന്നു. വലിയ സെക്യൂരിറ്റിയാണ് അവിടെയൊക്കെ. നമ്മുടെ ജോലിയുടെ ഭാഗമാണെങ്കില്‍ തന്നേയും ഒരുപാട് കഷ്ടപ്പെട്ടു. നമ്മള്‍ ദര്‍ബാര്‍ ഹാളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍, സാങ്കേതികമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹം പറയുന്നു.

  ഉദ്യോഗസ്ഥന്മാരെ കാണണം, സിനിമയെ കുറിച്ചും സിനിമയുടെ പ്രധാന്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്ത് അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കണം. സെക്രട്ടറിയേറ്റില്‍ കയറി മോശമായൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. പരമാവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തിയാണ് ഷൂട്ട് ചെയ്തത്. പിണറായി വിജയനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതില്‍ മമ്മൂക്കയുടെ ഇടപെടലുണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ ഓഫീസിന്റെ മുന്നിലെ കോറിഡോറിന്റെ ചിത്രം എടുത്ത ശേഷം അത് സെറ്റിട്ടാണ് ചിത്രീകരിച്ചത്.

  പിണറായി വിജയനും മമ്മൂക്കയും തമ്മിലുള്ള ബന്ധവും മമ്മൂക്കയുടെ ഇടപെടലും കൊണ്ടാണ് പെര്‍മിഷന്‍ കിട്ടിയത്. അസംബ്ലി ഹാള്‍ 98 ലെ മറ്റോ ക്ലോസ് ചെയ്തതായിരുന്നു. അവിടെ ചിത്രീകരിക്കാനുള്ള പെര്‍മിഷന്‍ കിട്ടാന്‍ മമ്മൂക്കയുടെ ഇടപെടലൊക്കെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്. പരമാവധി ഞായറാഴ്ചയും ഹോളിഡെയ്‌സിലുമാണ് ചിത്രീകരിച്ചത്. ക്ലെെമാക്‌സ് സീന്‍ രാത്രിയാണ് ചിത്രീകരിച്ചത്. ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞ് തലേദിവസത്തേത് പോലെ തന്നെയാക്കി മാറ്റണമായിരുന്നു. അതൊക്കെ നല്ല ശ്രമകരമായ ജോലിയായിരുന്നു. അദ്ദേഹം പറയുന്നു.

  മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

  ലോക്ക്ഡൗണ്‍ കാലത്ത് തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്ന വണ്‍. അതേസമയം ചിത്രത്തിന് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍ സാധിച്ചില്ല. എങ്കിലും ചിത്രം പറയാന്‍ ഉദ്ദേശിച്ച വിഷയം വലിയ ചര്‍ച്ചകള്‍ക്ക് ഇട വരുത്തിയിരുന്നു. അതേസമയം ദ പ്രീസ്റ്റ് ആണ് മമ്മൂട്ടിയുടെ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം. മഞ്ജു വാര്യരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ദ പ്രീസ്റ്റ്. ലോക്ക്ഡൗണിന് ശേഷം മമ്മൂട്ടി വീണ്ടും സ്‌ക്രീനില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: mammootty
  English summary
  Production Controller Talks About How Mammootty Convinced Pinarayi Vijayan For One Movie, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X