തിയേറ്ററിൽ ചിരിപ്പൂരം തീർത്ത ചിത്രങ്ങൾ ഓടിടിയിലേക്ക്; റിലീസിന് ഒരുങ്ങുന്ന സിനിമകൾ ഇവയാണ്

കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്ത് കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ തുടങ്ങിയത്. അതിന് കാരണമായ പ്രധാന ഘടകമാണ് ഓടിടി പ്ലാറ്റ്ഫോമുകൾ. കോവിഡ് കാലത്ത് വന്ന സി യൂ സൂൺ, മിന്നൽ മുരളി, ജോജി തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമ ഇൻഡസ്ട്രിക്ക് ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രികളിൽ ഒന്ന് എന്ന പേര് സമ്മാനിക്കുകയായിരുന്നു.

ബോളിവുഡിലടക്കം മലയാള സിനിമകൾ സജീവമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള റിലീസിന് ശേഷമാണ്. തിയേറ്ററുകൾ തുറന്ന ശേഷവും പല സിനിമകൾക്കും കൈത്താങ്ങാവുന്നതും ഓടിടി തന്നെയാണ്. പല സിനിമകളും ഇന്ന് ചർച്ച ചെയ്യപ്പെടുന്നതും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതും ഓടിടി റിലീസുകൾക്ക് ശേഷമാണ്.

upcoming ott releases

ഒരു മാസം തിയേറ്ററിൽ എത്തുന്ന സിനിമകളുടെ അത്രയോ, അതിനേക്കാൾ ഏറെയോ ചിത്രങ്ങൾ ഇപ്പോൾ ഓടിടിയിലേക്ക് എത്തുന്നുണ്ട്. സൂപ്പർ താര ചിത്രങ്ങൾക്ക് പുറമെ യുവതാര ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ഓടിടിയിൽ എത്തുമ്പോൾ ലഭിക്കുന്നത്. അന്യഭാഷ സിനിമകൾക്കും മലയാളത്തിൽ ആരാധകർ കൂടിയിട്ടുണ്ട്.

അതേസമയം, നിരവധി മലയാള സിനിമകളാണ് ഈ മാർച്ച് മാസത്തിൽ ഓടിടിയിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, യുവതാര സിജു വിത്സന്റെ വരയൻ, സ്വാസിക നായികയായ ചതുരം, സൗബിൻ ഷാഹിർ നായകനായ ഇലവീഴാ പൂഞ്ചിറ, വിൻസി അലോഷ്യസിന്റെ രേഖ, ജോജുവിന്റെ ഇരട്ട, മാളവിക മോഹനും മാത്യുവും പ്രധാന കഥാപാത്രങ്ങളായ ക്രിസ്റ്റി, മോഹൻലാൽ - ഷാജി കൈലാസ് ടീമിന്റെ എലോൺ, ജോജു, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ അദൃശ്യം എന്നിങ്ങനെ പോകുന്നു ലിസ്റ്റ്.

അനു സിത്താര നായികയായ മോമോ ഇൻ ദുബായ് എന്ന ചിത്രവും ഇന്നലെ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. വരുന്ന ആഴ്ചകളിലും ഓടിടി സ്ക്രീനുകൾ കാത്തിരിക്കുന്നത് നിരവധി മലയാള ചിത്രങ്ങളാണ്. വരുന്ന ആഴ്ചയിൽ ഓടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ നിരവധി പ്രേക്ഷകർ കാത്തിരിക്കുന്ന രോമാഞ്ചം ഉൾപ്പെടെയുണ്ട്.

ആന്റണി വർഗീസ് പെപ്പെ നായകനായ പൂവനാണ് ഉടനെ റിലീസിനെത്തുന്ന ഒരു ചിത്രം. വിനീത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 24 മുതൽ സീ 5 ലാണ് സ്ട്രീം ചെയ്യുന്നത്. സവിശേഷ സ്വഭാവ വിശേഷങ്ങളുള്ള ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വാസ്ഥ്യവും നഷ്ടപെടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 2023 ജനുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

പെപ്പെയ്ക്ക് പുറമെ സജിൻ ചെറുകയിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധര, ഗിരീഷ് എ ഡി, അനീഷ്മ അനിൽകുമാർ, അഖില ഭാർഗവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അലക്‌സാണ്ടർ പ്രശാന്ത് നായകനാകുന്ന പുരുഷ പ്രേതമാണോ ഓടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം.

poovan

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ജിയോ ബേബിയാണ്. മാർച്ച് 24 ന് ഡയറക്ട് ഓടിടി റിലീസായി സോണി ലിവിലാണ് ചിത്രം എത്തുക. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാല പാർവതി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അതേസമയം, തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത രോമാഞ്ചം ഏപ്രിൽ ആദ്യ വാരം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ രോമാഞ്ചം പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

ഫെബ്രുവരി 3ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്ററും കൂടിയാണ് രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

More from Filmibeat

Read more about: ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X