twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹത്തിന്റെ ഭീമനെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്; മമ്മൂക്കയുടെ സ്വാഭവത്തെ കുറിച്ച് പുരുഷന്‍ കടലുണ്ടി

    |

    മമ്മൂട്ടിയെ കുറിച്ച് മനസ് തുറക്കുകയാണ് സുഹൃത്തും രാഷ്ട്രീയ നേതാവുമായ പുരുഷന്‍ കടലുണ്ടി. മമ്മൂട്ടിയുടെ ഭീമന്‍ നാടകത്തെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം പുരുഷന്‍ മനസ് തുറക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    'ഞാന്‍ കണ്ട് അത്ഭുതപ്പെട്ടത് ഭീമനാണ്, ഭീമന്‍ നാടകം. മമ്മൂട്ടി രണ്ട് രണ്ടര മണിക്കൂര്‍ നാടകത്തില്‍ കഷ്ടപ്പെട്ട് അഭിനയിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന കാലത്താണ്. എറണാകുളത്ത് വച്ചിട്ടായിരുന്നു. അപാരമായിട്ടുള്ള അഭിനയമായിരുന്നു അതില്‍. സിനിമയ്ക്ക് എന്ത് ടെക്‌നിക്കും ചെയ്യാം. പക്ഷെ ഇത് ലൈവല്ലേ. കഴിഞ്ഞതും ഞാന്‍ പോയി കൈ കൊടുത്ത് കെട്ടിപ്പിടിച്ചു' പുരുഷന്‍ കടലുണ്ടി പറയുന്നു.

    Mammootty

    ''മഹാനടനായി മാറിയ ശേഷമാണ് ഇത്. മോഹന്‍ലാല്‍ കുറേ നാടകങ്ങളില്‍ അഭിനയിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല. ഇപ്പോഴും ഞാനത് ഓര്‍ക്കാറുണ്ട്. സദസിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു അഭിനയം. എംടിയോടുള്ളത് പോലെ ആരാധനയോടെയുള്ള സ്‌നേഹം തോന്നിയ മറ്റൊരു വ്യക്തിയാണ് മമ്മൂട്ടി''.

    ''ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. പക്ഷെ ഞാന്‍ ഫോണ്‍ ചെയ്‌തോ സെറ്റില്‍ പോയോ ബുദ്ധിമുട്ടിക്കില്ല. ഒരിക്കല്‍ അദ്ദേഹം കോഴിക്കോട് മഹാറാണിയിലുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ വിളിച്ചു. എന്നോട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍, റിസപ്ഷനിലുള്ളവര്‍ക്ക് എന്നേയും അദ്ദേഹത്തേയും അറിയാം. പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു. റൂമില്‍ അദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ഓരോരുത്തരായി കൊടുത്ത വിട്ട ഭക്ഷണങ്ങളൊക്കെ എല്ലാവരും ചേര്‍ന്ന് കഴിക്കുകയായിരുന്നു''.

    സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കരിയായി പ്രിയാമണി; എന്തൊരു മാറ്റമെന്ന് സോഷ്യല്‍ മീഡിയ

    ''ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആയിരിക്കുമ്പോള്‍ അക്കാദമി ഷൂട്ടിംഗിന് തരുമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. മന്ത്രി എംഎ ബേബിയായിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ സമ്മതിച്ചു. പക്ഷെ എപ്പോഴാണ് ഇവര്‍ വരുന്നതെന്ന് അറിയില്ലായിരുന്നു. ഞാന്‍ മറ്റൊരിടത്ത് പോയപ്പോഴാണ് അവര്‍ വന്നത്. അന്നവരെ ഗേറ്റ് തുറക്കാതെ കാത്തു നിര്‍ത്തിയിരുന്നു. വിവരം അറിഞ്ഞതും ഞാനിടപ്പെട്ട് ശരിയാക്കി''.

    Recommended Video

    Mammootty speech About Mohanlal Directing Film

    മമ്മൂട്ടി സ്വര്‍ണം പോലെയാണ്. എത്ര അടിച്ചാലും മാറ്റ് കൂടുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിപാടിക്കായി കുട്ടികള്‍ക്ക് നല്‍കാന്‍ മമ്മൂട്ടിയുടെ ചിത്രം ചോദിച്ചപ്പോള്‍ അദ്ദേഹം ഉടനെ തന്നെ സ്റ്റില്‍ ഫോട്ടോഗ്രാഫറെ വിളിച്ച് ചിത്രങ്ങള്‍ നല്‍കാന്‍ പറയുകയും ഓട്ടോഗ്രാഫ് ഇട്ട് തരികയും ചെയ്തുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

    Read more about: mammootty
    English summary
    Purushan Kadalundy Talks About Mammootty And Their Friendship And Bheeman Played By The Megastar, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X