ഗൂഗിള്‍ നിരോധിക്കണം!! കാരണം.. ''റായ് ലക്ഷ്മി ഇന്‍ ഐപിഎല്‍ വിത്ത് ധോണി'', തുറന്നടിച്ച് നടി
മലയാളികളും തെന്നിന്ത്യൻ സിനിമ പ്രേമികളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് റായ് ലക്ഷമി. 2005 ൽ തമിഴ് ചിത്രങ്ങളിലൂടെയാണ് റായ് ലക്ഷ്മി വെളളിത്തിരയിൽ അരങ്ങേറ്റം കുറിക്കിന്നത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമാകുകയായിരുന്നു. 2007 മുതലാണ് റായ് ലക്ഷ്മി മലയാള സിനിമയുടെ ഭാഗമാകുന്നത്. മോഹൻലാൽ നായികനായ റോക്ക്കൻട്രോൾ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ഈ അച്ഛനും മോനും കിടുവാണ്!! മകന്റെ കൂടെ നൃത്തം ചെയ്ത് വിനയ് ഫോര്‍ട്ട്.. കാണൂ
മലയാളത്തിൽ മികച്ച സ്വീകാര്യതയായിരുന്നു റായ് ലക്ഷ്മിയ്ക്ക് ലഭിച്ചത്. മോഹൻലാലിന്റെ നായികയായിട്ടാണ് തുടങ്ങിയതെങ്കിലും മമ്മൂക്കയുടെ നായികയായിട്ടാണ് താരത്തിന് തിളങ്ങനായത്. അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ നായികയായി തുടങ്ങിയത്. പരുന്ത്, രാജാധിരാജ, ചട്ടമ്പിനാട്, ഏറ്റവും ഒടുവിൽ കുട്ടനാടൻ ബ്ലോഗിൽവരെ മമ്മൂക്കയുടെ നായികയായി താരം എത്തിയിരുന്നു. മമ്മൂട്ടിയുടെ മാത്രമല്ല മോഹൻലാൽ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു. ഇപ്പോൾ അന്യഭാഷ ചിത്രങ്ങളുടെ തിരക്കിലാണ് താരം. റായ് ലക്ഷ്മി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറടയുകയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫിറ്റ്നസിനെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞത്. ഇപ്പോഴും റായ് ലക്ഷ്മി ധോണി റിലേഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അതിനെ കുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്.

ഫിറ്റ്നസ് ഹരമാണ്
റായ് ലക്ഷ്മി മുൻപത്തെ കാലും കൂടുതൽ സുന്ദരിയായിട്ടുണ്ട്. ഫിറ്റ്നസിൽ താരം കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാകാൻ സാധിക്കും. തന്റെ ഫിറ്റ്നസിനെ കുറിച്ചും താരം പറഞ്ഞു. ഫിറ്റ്നസ് തനിയ്ക്കിപ്പോൾ ഒരു ഹരമായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞു.

റായ് ലക്ഷ്മിയുടെ പ്രണയം
ഗൂഗിളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തപ്പുന്നത് റായ് ലക്ഷ്മിയുടെ പ്രണയത്തെ കുറിച്ചാണ്. എല്ലാവർക്കും അറിയേണ്ടത് താരത്തിന്റെ കാമുകനെ കുറിച്ചാണ്. തനിയ്ക്ക് ഇപ്പോൾ കാമുകൻ ഇല്ലെന്നാണ് താരം പറയുന്നത്. പണ്ട് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒന്നുമില്ല. ഇപ്പോൾ പൂർണ്ണ ശ്രദ്ധ തന്റെ കരിയറിലാണ്. ഈ അവസരത്തിൽ താൻ ഒരാളെ പ്രണയിച്ചാൽ അയാളെ ചതിക്കുന്നതിനു തുല്യമായിരിക്കും. കാരണം അയാൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ എന്റെ പക്കൽ സമയമില്ലെന്നും റായ് ലക്ഷമി പറഞ്ഞു.

റായ് ലക്ഷ്മി ധോണി ഗോസിപ്പ്
ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ സംസാര വിഷമായിരുന്നു റായ് ലക്ഷ്മി ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുളള അടിപ്പം. ഗോസിപ്പ് കോളങ്ങളിൽ ഇവർ നിറ സാന്നിധ്യമായിരുന്നു . ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ഇതിനെ കുറിച്ച് ഥാരം പ്രതികരിച്ചിരുന്നില്ല. പിന്നീട് ധോണി സാക്ഷിയെ വിവാഹം കഴിക്കുകയും ചെയ്തു.

ധോണിയുമായുള്ള ഡേറ്റിങ്ങ്
റായ് ലക്ഷ്മി വിത്ത് ഇൻ ഐപിഎൽവിത്ത് ധോണി എന്ന്ത് ഇപ്പോഴും ഗുഗിളിൽ സെർച്ച് വരുന്നുണ്ട്. ഇതിനെ കുറിച്ചും റായ് ലക്ഷ്മിയോട് ചോദിച്ചിരുന്നു. ഇതുവരെ ധോണിയുമായുള്ള ബനധത്തെ കുറിച്ച് താരം പ്രതികരിച്ചിരുന്നില്ലായിരുന്നു. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ,ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി


Click it and Unblock the Notifications











