നിഷയ്ക്ക് പിന്നാലെ സംവിധായകനെതിരെ രചനയും! തന്നെ മറിമായം സീരിയലില്‍ നിന്ന് പുറത്താക്കിയതാണ്,

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ചെറിയ ഇഗോ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയിരുന്നു

നടി നിഷ സാരംഗിന് പിന്നാലെ സംവിധായകനെതിരെ ആരോപണവുമായി നടി രചന നാരണയൻ കുട്ടി. സംവിധായകൻ ഈഗോയുടെ ഇരയാണ് താനെന്നും രചന തുറന്നു പറഞ്ഞു. മഴവില്ല് മനോരമയിലെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു മായംമറിമായം. അതിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നെന്നും രചന പറഞ്ഞു. തന്നെ മാത്രമല്ല വിനോദ് കോവൂരും സംവിധായകന്റെ ഈഗോയുടെ ഇരയാണെന്നും താരം കൂട്ടിച്ചേർത്തു.

rachana

താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ചെറിയ ഈഗോ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയിരുന്നു. തുടർന്ന് ഇനി അടുത്ത ഷെഡ്യൂൾ മുതൽ അഭിനയിക്കാൻ വരണ്ട എന്ന് തന്നെ ഫോൺ വിളിച്ച് പറയുകയായിരുന്നു. തന്നെ മാത്രമല്ല വിനോദ് കോവൂരിനേയും അങ്ങനെയാണ് സീരിയലിൽ നിന്ന് പുറത്താക്കുന്നത്. ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു എന്നും താരം പറഞ്ഞു.

പാർവതിക്ക് മത്സരിക്കാമായിരുന്നു!ആരും തടഞ്ഞിട്ടില്ല, ഡബ്ല്യൂസിസിയുമായുളള യോഗത്തിനെ കുറിച്ച് താരം
സംവിധായകന്റെ പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞ നിഷ സാരംഗിന് അമ്മയയുടേയും താരങ്ങളുടേയും പൂർണ്ണ പിന്തുണയുണ്ടാകുമെനന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ നിഷ ചേച്ചിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അമ്മ അംഗങ്ങൾക്ക് വേണ്ടിയാണ് വിളിച്ചതെന്നും എല്ലാവരുടേയും പിന്തുണ കൂടെയുണ്ടെന്നും രചന പറഞ്ഞു. . ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി രചനയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X