പ്രമുഖ നടന്റെ ഭാര്യയായ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം; രക്ഷിച്ച് താനെന്ന് രാധിക ശരത്കുമാര്‍
വീണ്ടും തുറന്നു പറച്ചിലുമായി രാധിക ശരത്കുമാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള നടിമാരുടെ തുറന്നു പറച്ചിലുകള്‍ തമിഴകത്തും ചര്‍ച്ചയായി മാറുകയാണ്. തമിഴ് സിനിമയിലും സമാനമായൊരു കമ്മിറ്റി രൂപീകരിക്കണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കാസ്റ്റിംഗ് കൗച്ചും സെറ്റില്‍ സ്ത്രീകള്‍ അതിക്രമം നേരിടുന്നതും മലയാളത്തിലെ മാത്രം പ്രശ്‌നമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാധികയുടെ പ്രതികരണം.
തമിഴിലെ വലിയൊരു നടന്റെ ഭാര്യയായ നടിക്ക് ഒരിക്കല്‍ ഒരാളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അന്ന് താനായിരുന്നു അവരെ രക്ഷിച്ചതെന്നുമാണ് രാധിക ശരത് കുമാര്‍ പറയുന്നത്. ചെന്നൈയില്‍ തന്റെ പുതിയ സീരിയലുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാധിക ശരത്കുമാര്‍.

ഇപ്പോഴത്തെ പ്രമുഖ നായകന്റെ ഭാര്യയായ നടിയോട്, അവരും പ്രശസ്തയാണ്, ഒരു പ്രമുഖ നടന്‍ മോശമായി പെരുമാറി. അയാള്‍ മദ്യപിച്ചിരുന്നു. ഈ സമയം തന്റെ ഭര്‍ത്താവും അടുത്തുണ്ടായിരുന്നു. നീ ഇനിയൊരക്ഷരം മിണ്ടരുതെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ സെറ്റിലേക്ക് വിളിച്ചതിനാല്‍ അദ്ദേഹം പോയി. എന്നാല്‍ താന്‍ ആ നടനോട് ദേഷ്യപ്പെട്ടു. പിന്നാലെ ആ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞുവെന്നാണ് രാധിക പറയുന്നത്.
നിങ്ങള്‍ സംസാരിച്ച ഭാഷ തനിക്ക് അറിയില്ലെങ്കിലും നിങ്ങള്‍ പറഞ്ഞത് മനസിലായെന്നും നിങ്ങള്‍ എന്നെ രക്ഷിച്ചെന്നും അവള്‍ പറഞ്ഞു. ഐ ലവ്യു എന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച ആ നടി ഇന്നും തന്റെ അടുത്ത സുഹൃത്താണെന്നും രാധിക ശരത്കുമാര്‍ പറയുന്നുണ്ട്. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം കാരവാനിലെ ഒളിക്യാമറയെക്കുറിച്ചുള്ള തന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാല്‍ വിളിച്ചിരുന്നുവെന്നും രാധിക പറയുന്നുണ്ട്. തന്റെ സിനിമയിലാണോ സംഭവമുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ താന്‍ ബഹളം വെക്കുകയും നിര്‍മ്മാണ കമ്പനിയെക്കൊണ്ട് നടപടി സ്വീകരിച്ചുവെന്നും രാധിക പറയുന്നു. അതേസമയം സിനിമയുടെ പേര് പറയാനോ മറ്റോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാധിക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നതും. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സധെെര്യം തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി മുന്നോട്ട് വരികയും പരാതികള്‍ നല്‍കുകയു ചെയ്തിരിക്കുന്നത്.
നേരത്തെ ജയസൂര്യ, ബാബുരാജ്, സിദ്ദിഖ്, മുകേഷ് എന്നീ നടന്‍മാര്‍ക്കെതിരെയും കരായ രഞ്ജിത്ത്, വികെ പ്രകാശ്, ഹരിഹരന്‍ തുടങ്ങിയ സംവിധായകര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. രഞ്ജിത്തിനും വികെ പ്രകാശിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications