പത്ത് മാസത്തേക്ക് അവരെ രണ്ട് പേരെയും ഇനി നോക്കേണ്ട.. രാജമൗലി ബുക്ക് ചെയ്തു കഴിഞ്ഞു!!
Recommended Video

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ശേഷം എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. ആര്‍ ആര്‍ ആര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടി ആറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
മരണമാസായി രാജ വീണ്ടുമെത്തി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മധുരരാജ! ഫസ്റ്റ് ലുക്ക് വൈറല്‍! കാണാം!
ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ആര്‍ ആര്‍ ആറിന്റെ അടുത്ത ഘട്ടം ജനുവരി 21 ന് ആരംഭിയ്ക്കും. ജനുവരിയില്‍ രണ്ടാം ഘട്ടം തുടങ്ങിയാല്‍ അത് ഒക്ടോബര്‍ മാസം വരെ തുടരും. ഈ പത്ത് മാസത്തിനിടയില്‍ രാം ചരണിനും ജൂനിയര്‍ എന്‍ ടി ആറിനും മറ്റൊരു സിനിമയും ഏറ്റെടുക്കാനോ ചെയ്യാനോ സാധിക്കില്ല.

തെലുങ്കിലെ യുവസൂപ്പര്‍ താരങ്ങളുടെ നീണ്ട ഡേറ്റ് എസ് എസ് രാജമൗലി ബുക്ക് ചെയ്തു കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് രാം ചരണിനെയും ജൂനിയര്‍ എന്‍ ടി ആറിനെയും രാജമൗലി ബുക്ക് ചെയ്തു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ അത് സംവിധായകന്‍ നിഷേധിച്ചു.
ആര്‍ ആര്‍ ആര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഇനിയും ഒരു വര്‍ഷം കാത്തിരിക്കണം എന്നത് സത്യമാണ്. പക്ഷെ താരങ്ങളുടെ ഡേറ്റ് അത്രയും വേണ്ട. ഒക്ടോബറില്‍ ചിത്രീകരണം പൂര്‍ത്തിയായാല്‍ പിന്നെ പോസ്റ്റ് പ്രഡക്ഷന്‍ ജോലികളിലേക്ക് കടക്കും. എല്ലാത്തിനും കൂടെ ഒരു വര്‍ഷം എന്നാണ് ഉദ്ദേശിച്ചത്.


Click it and Unblock the Notifications











