പ്രണവിന്റെ കന്നി ചിത്രത്തിലെ തിരക്കഥ മോഷ്ടിച്ചത്! വർഷങ്ങൾക്കു ശേഷം അവകാശവുമായി യുവാവ്...
ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ അവകാശവാദവുമായി ഒരു യുവാവ് പ്രതൃക്ഷപ്പെടുകയാണ്
ബിഗ് സ്ക്രീറിനിൽ പ്രത്യക്ഷപ്പെടുന്നതിന മുൻപ് തന്നെ സെലിബ്രറ്റി പദവി ലഭിച്ച ഒരു താരമാണ് പ്രണവ് മോഹലാൽ. അല്ലെങ്കിൽ ആരാധകരുടെ സ്വന്തം കുഞ്ഞേട്ടൻ. അത് താര പുത്രനായതു കൊണ്ടല്ല പ്രണവിന് ഈ പദവി ലഭിച്ചത്. അദ്ദേഹത്തിന്റെ സിമ്പിൾ സിറ്റിയാണ് ആ പദവി നേടി കൊടുത്തത്.

ഇന്നസെന്റ് തന്റെ ബാല്യകാല സഖിയെ വർഷങ്ങൾക്കു ശേഷം കണ്ടു, അവർ ചോദിച്ചത് ഇത്ര മാത്രം! വീഡിയോ കാണാം
പുനർജിനി എന്ന ചിത്രത്തിൽ ബാല താരമായാണ് പ്രണവ് സിനിമയിൽ എത്തുന്നത്. മേജർ രവി സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ അവകാശവാദവുമായി ഒരു യുവാവ് പ്രത്യക്ഷപ്പെടുകയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഉടമസ്ഥതയിലുള്ള 24ന്യൂസ് ഡോട്ട് കോം വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തില്‍ രാജേഷ് ആര്‍. നാഥ് ഇതിനെ കുറിച്ചു പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് രാജേഷ്

തന്റെ തിരക്കഥ
പ്രണവ് മോഹൻ ലാലിന്റെ കന്നി ചിത്രമായിരുന്ന പുനർജിനിയുടെ തിരക്കഥ തന്റേതാണെന്നു അവകാശവുമായി രാജേഷ് ആർ നാഥ് എന്ന യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്നും എന്നാൽ സിനിമയുടെ ചിത്രീകരണമോ മറ്റൊന്നും താൻ അറിഞ്ഞില്ലെന്നും ഇയാൾ പറയുന്നുണ്ട്.

പേര് മാറ്റം
2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് പുനർജിനി. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്റെ പേരിനു പകരം രജേഷ് അമനക്കര എന്ന പേരാണ് വന്നതെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ പിന്നീട് അവകാശവാദവും മായി ഇതിൻരെ പിന്നാലെ പോയില്ലെന്നും രജേഷ് വ്യക്തമാക്കി.

ഇപ്പോൾ പുറത്തു പറയാൻ കാരണം
ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് അവകാശവാദവുമായി രജേഷ് രംഗത്തെത്തിയിരിക്കുന്നത്. അതിനുള്ള കാരണം അയാൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രണവിന്റെ ചിത്രത്തിന് ഇപ്പോൾ ഹൈപ്പ് കിട്ടുന്നുണ്ട്. ഈ അവസരത്തിൽ ഇത് അറിയിക്കണമെന്നും തോന്നിയെന്നും ഇയാൾ വ്യകതമാക്കി.

പ്രണവിന്റെ സെലക്ട് ചെയ്തത് താൻ
പുനർജിനിയിൽ പ്രണവിനെ കൊണ്ട് അപ്പു എന്ന കഥാപാത്രം ചെയ്യിക്കാമെന്ന് ആദ്യമായി നിർദേശിച്ചത് താനായിരുന്നുവെന്ന് രജേഷ് വ്യക്തമാക്കി. കൂടാതെ ആ സിനിമയുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും സംഭാഷണം രചിച്ചതുമൊക്കെ ഇദ്ദേഹമായിരുന്നു. പുനർജിനിയെ തേടി മികച്ച അംഗീകാരങ്ങള്‍ എത്തിയപ്പോഴും അണിയറയിലുള്ളവര്‍ക്ക് പേരും പ്രശസ്തിയും ലഭിച്ചപ്പോഴും താൻരെ മനസ് വല്ലാതെ വേദനിച്ചുവെന്നും രജേഷ് അഭിപ്രായപ്പെട്ടു.

സംഭവം സത്യമാണ്
രജേഷ് ആർ നാഥ് തിരക്കഥ രചിച്ച ചിത്രമായിരുന്നു പുനർജിനിയെന്ന് രാജേഷ് അമന തുറന്ന് സമ്മതിച്ചിരുന്നത്ര. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴാണ് ഇതിനെപ്പറ്റി തന്നോട് പറഞ്ഞതെന്ന് രജേഷ് പറഞ്ഞു. പേര് ചേർക്കാൻ വിട്ടു പോയതാണെന്നാണ് ഇതിനു നൽകിയ വിശദീകരണം. രാജേഷ് അമനകര തന്ന വണ്‍ലൈന്‍ ബേസ് ചെയ്താണ് തിരക്കഥ തയ്യാറാതക്കിയതെന്നും രജേഷ് പറഞ്ഞു.


Click it and Unblock the Notifications











