ട്രാഫിക്കിന്റെ കഥയും ബിഎംഡബ്ല്യു പരസ്യവും

ലോകത്തേറ്റവും മികച്ച കാര്‍ കമ്പനിയായ ബിഎംഡബ്ല്യു ലോകപ്രശസ്ത സംവിധായകരെ കൊണ്ട് തങ്ങളുടെ കാറുകളുടെ പ്രചാരണത്തിനായി പത്ത് പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു. അതിലൊന്ന് ഇങ്ങനെയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരു കുട്ടിയുടെ ഹൃദയം ബിഎംഡബ്ല്യു കാറില്‍ കൊണ്ടുപോകുന്നു. കാറിന്റെ സുരക്ഷാമികവുകള്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം.
ഈ പ്രമേയവും ചെന്നൈ നഗരത്തിലുണ്ടായ നടന്ന ഹൃദയശാസ്ത്രക്രിയയ്ക്കിടെയുണ്ടായ സംഭവങ്ങളും ചേര്‍ത്ത് ഒരു കഥ ബോബി സഞ്ജയ് ടീം മെനഞ്ഞു. അതാണ് രാജേഷിന് പേരും പണവും പ്രശസ്തയുമെല്ലാം നേടിക്കൊടുത്ത ട്രാഫിക്കായി പരിണമിച്ചത്. 2004ല്‍ തിയറ്ററുകളിലെത്തിയ ക്രാഷ് എന്ന ഹോളിവുഡ് മൂവിയുടെ ഷോട്ടുകളും 2011ല്‍ റിലീസായ ട്രാഫിക്കിലെ ചില ഷോട്ടുകളും തമ്മിലുള്ള സാമ്യതകളും അവഗണിയ്ക്കാനാവാത്തതാണ്.
ഇതെല്ലാം പോകട്ടെ രാജേഷിന്റെ പുതിയ പ്രൊജക്ടിന്റെ പേരും ഒരു കോപ്പിയടിയെന്നതാണ് മറ്റൊരു വിരോധാഭാസം. 2004ല്‍ ഓസ്‌കാര്‍ ജേതാവ് വാള്‍ട്ടര്‍ സാലിസ് ഒരുക്കിയ അര്‍ജന്റീന-സ്പാനിഷ് സിനിമയായ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. ലോകമാരാധിയ്ക്കുന്ന വിപഌവകാരി ചെഗുവേര യുവാവായിരിക്കെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്രകളാണ് ഈ സിനിമയുടെ പ്രമേയം. ലോകമെങ്ങുമുള്ള ഒരുവിധപ്പെട്ട ചെഗുവേര പ്രേമികളെല്ലാം ഈ സിനിമ കണ്ടിട്ടുമുണ്ടാവും.
ഇപ്പോള്‍ 2012ല്‍ രാജേഷ് സ്റ്റാര്‍ട്ട് ചെയ്തു കൊടുക്കുന്ന മോട്ടോര്‍ സൈക്കിളില്‍ കയറുന്നത് കുഞ്ചാക്കോ ബോബനും നിവീന്‍ പോളിയുമാണ്. അര്‍ജന്റീനിയന്‍ ചിത്രവുമായി യാതൊരു സാമ്യം ഉണ്ടാവില്ലെന്നാണ് രാജേഷ് മുന്‍കൂറായി പറഞ്ഞുവച്ചിരിയ്ക്കുന്നത്. എന്നാല്‍ തന്റെ സിനിമയ്‌ക്കൊരു ഒരു പുതിയ പേരു പോലും കണ്ടെത്താനാവാത്ത രാജേഷ് പിള്ള മറ്റുള്ളവരെ മോഷ്ടാവെന്ന് വിളിച്ച് നല്ല പിള്ള ചമയുന്നതില്‍ എന്ത് ന്യായമാണുള്ളത്?
ആദ്യപേജില്‍
രാജേഷ് പിള്ള നല്ല പിള്ള ചമയുന്നു


Click it and Unblock the Notifications











