»   » ട്രാഫിക്ക് പിറന്നത് വാര്‍ത്തയില്‍ നിന്ന്

ട്രാഫിക്ക് പിറന്നത് വാര്‍ത്തയില്‍ നിന്ന്

Posted By:
Subscribe to Filmibeat Malayalam
Traffic
തിയറ്ററുകളില്‍ വിജയാരവം മുഴക്കി മുന്നേറുന്ന ട്രാഫിക്ക് സിനിമയുടെ കഥാതന്തു രൂപപ്പെട്ടത് ഒരു പത്രവാര്‍ത്തയില്‍ നിന്നാണെന്ന് സംവിധായകന്‍ രാജേഷ് പിള്ള. ചെന്നൈയിലുള്ള ദമ്പതികളുടെ ഏക മകന്‍ അപകടത്തില്‍പെട്ട് മരണം ഉറപ്പായപ്പോള്‍ മറ്റൊരു ജീവന്‍ രക്ഷിക്കാനായി അവയവം ദാനംചെയ്യാന്‍ തയ്യാറായതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ചിത്രത്തിന്റെ ഇതിവൃത്തമായത്.

തിരക്കഥാകൃത്ത് സഞ്ജയ് ആണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് വാര്‍ത്തയില്‍നിന്ന് സിനിമയ്ക്കുള്ള ആശയം കണ്ടെത്തുകയായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ട്രാഫിക് സിനിമയുടെ പ്രദര്‍ശനത്തിനുശേഷം മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു രാജേഷ് പിള്ള.

ഇന്റര്‍കണക്ട് സിനിമയുടെ സാധ്യത മലയാളത്തിലും പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള നടീനടന്മാരില്‍നിന്ന് വലിയ സഹകരണമാണ് ലഭിച്ചകത്.

ട്രാഫിക് എല്ലാ അര്‍ഥത്തിലും വിജയമാണെന്ന് നിര്‍മാതാവും കോട്ടയം ഉഴവൂര്‍ സ്വദേശിയുമായ ലിസ്‌റിന്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam