മക്കള്‍സെല്‍വനെ വീണ്ടും പ്രശംസകൊണ്ട് മൂടി തലൈവര്‍! സീതാകാത്തി കണ്ട ശേഷം രജനി പറഞ്ഞത് വൈറലാവുന്നു

By Prashant V R

രജനീകാന്തിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേട്ട. മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പേട്ടയില്‍ സ്‌റൈല്‍ മന്നന്റെ വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലൈവരും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിച്ച ചിത്രം കാണാനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെതായി നടന്ന ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതിയെ രജനി പ്രശംസിച്ചത് ശ്രദ്ധേയമായിരുന്നു. മഹാനടികന്‍ ആണ് അദ്ദേഹമെന്നായിരുന്നു രജനീകാന്ത് സേതുപതിയെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ വിജയ് സേതുപതിയെക്കുറിച്ച് തലൈവര്‍ വീണ്ടും പറഞ്ഞ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. മക്കള്‍സെല്‍വന്റെ പുതിയ ചിത്രം സീതാകാത്തി കണ്ട ശേഷമായിരുന്നു രജനി ഇക്കാര്യം പറഞ്ഞത്.

വിജയ് സേതുപതിയെക്കുറിച്ച് രജനി

വിജയ് സേതുപതിയെക്കുറിച്ച് രജനി

സീതാകാത്തി കണ്ട ശേഷം മക്കള്‍സെല്‍വനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് രജനികാന്ത്. ചിത്രത്തെക്കുറിച്ചുളള നിരൂപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നതിനിടെയാണ് തലൈവര്‍ പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിരുന്നത്. വിജയ് സേതുപതി എന്നാല്‍ വ്യത്യസ്തത എന്നാണ് അര്‍ത്ഥം. വ്യത്യസ്ത എന്നാല്‍ വിജയ് സേതുപതിയും. ഇങ്ങനെ ആയിരുന്നു ചിത്രം കണ്ട ശേഷം മക്കള്‍സെല്‍വനെക്കുറിച്ച് തലൈവര്‍ പറഞ്ഞത്. കൂടാതെ കോംപ്രമൈസുകള്‍ക്ക് തയ്യാറാകാതെ മനോഹരമായ രീതിയില്‍ സീതാകാത്തി ഒരുക്കിയ സംവിധായകന്‍ ബാലാജി ധരണീധരനെ അഭിനന്ദിക്കാനും രജനീകാന്ത് മറന്നില്ല.

തലൈവര്‍ മുന്‍പ് പറഞ്ഞത്

തലൈവര്‍ മുന്‍പ് പറഞ്ഞത്

മുന്‍പ് പേട്ട ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു മക്കള്‍സെല്‍വനൊപ്പം പ്രവര്‍ത്തിച്ച അനുഭവം രജനീകാന്ത് പങ്കുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ അഭിനയം തന്നെ വിസ്മയിപ്പിച്ചെന്നും ഓരോ ഷോട്ടും നന്നാക്കാനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും തലൈവര്‍ പറഞ്ഞിരുന്നു. അദ്ദേഹം സാധാരണയൊരു നടികനല്ലെന്നും മഹാനടികനാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

സീതാകാത്തി എന്ന ചിത്രം

സീതാകാത്തി എന്ന ചിത്രം

വിജയ് സേതുപതിയുടെ 25ാമത് ചിത്രമായിട്ടായിരുന്നു സീതാകാത്തി നേരത്തെ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ 80വയസുകാരനായ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് നടന്‍ എത്തിയിരുന്നത്. ചിത്രത്തിനു വേണ്ടി സേതുപതി നടത്തിയ മേക്ക് ഓവറുകളും മറ്റുമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. രമ്യാ നമ്പീശന്‍, ഗായത്രി,പാര്‍വ്വതി നായര്‍,സംവിധായകന്‍ മഹേന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

പേട്ട റിലീസ്

പേട്ട റിലീസ്

പൊങ്കല്‍ റിലീസായിട്ടാണ് ഇരുവരുടെയും പേട്ട റിലീസിനെത്തുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് തലൈവര്‍ എത്തുന്നത്. പേട്ടയില്‍ ജിത്തു എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു,സിമ്രാന്‍,തൃഷ,മേഘ ആകാശ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X