ബ്രഹ്മാണ്ഡമെന്ന് പറഞ്ഞാല്‍ ഇതാണ്! സ്റ്റൈല്‍ മന്നന്റെ മാസ്, 2.0 ട്രെയിലര്‍ പുറത്ത്! ചിട്ടി റീലോഡഡ്!!
Recommended Video

യന്തിരന്റെ രണ്ടാം ഭാഗമായി തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 2.0. രജനികാന്ത് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. യന്തിരനെ കടത്തി വെട്ടി ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം സൃഷ്ടിക്കാനാണ് 2.0 യുടെ വരവ് എന്ന കാര്യത്തില്‍ സംശയമില്ല. ട്രെയിലര്‍ നല്‍കുന്ന സൂചനയും അത് തന്നെയാണ്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 600 കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. തമിഴില്‍ ലൈക്ക പ്രൊഡക്ഷന്‍സും ഹിന്ദിയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സ്, എഎ ഫിലിംസ് എന്നിവര്‍ ചേര്‍ന്നിട്ടാണ് 2.0 യുടെ നിര്‍മാണം. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണം ചെയ്യുന്നത്. 2018 നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രജനികാന്തിന്റെ നായികയായി എമി ജാക്‌സനാണ് ചിത്രത്തിലഭിനയിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഖുസൈന്‍, സുധാംശുപാണ്ഡ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റ് പോയതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഷാരൂഖ് ഖാന്‍ കാരണം പണി കിട്ടിയത് പൃഥ്വിരാജിന്! ലൈവിലെത്തി പൃഥ്വി തന്നെ അക്കാര്യം വ്യക്തമാക്കി!!
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സീ ടിവി 11 കോടിയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന് സംവിധായകനായ എസ് ശങ്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











