സ്‌റ്റൈല്‍ മന്നനും മക്കള്‍സെല്‍വനും ഒന്നിക്കുന്ന പേട്ട ഒരുങ്ങുന്നു! ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍
Recommended Video

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേട്ട. കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് സിനിമ നിര്‍മ്മിക്കുന്നത്.
പേട്ടയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് തലൈവര്‍ എത്തുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശങ്കറിന്റെ 2.0 റിലീസ് ചെയ്ത് കുറച്ചു മാസങ്ങള്‍ കഴിഞ്ഞായിരിക്കും പേട്ട പ്രദര്‍ശനത്തിനെത്തുക.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ രജനിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിമ്രാനും മേഘ ആകാശുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ശശികുമാറും മലയാളത്തില്‍ നിന്നും മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും രജനീകാന്ത് എത്തുന്നുണ്ട്.
ചെന്നൈയ്ക്കു പുറമെ ലക്നൗ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. പേട്ടയുടെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോക്കുമെല്ലാം മികച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. ലൊക്കേഷന്‍ വീഡിയോയിലെല്ലാം സ്റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ കാണിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











