തലൈവര്‍ ഡാ! പുതിയ ചിത്രത്തിനായി രജനി വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!!
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമാണ് താരം ചെയ്യാറുളളതെങ്കിലും ഈ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത സിനിമാ പ്രേമികളും ആരാധകരും നല്‍കാറുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി എന്ന ചിത്രമായിരുന്നു സൂപ്പര്‍സ്റ്റാറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമായിട്ടാണ് കബാലി പുറത്തിറങ്ങിയിരുന്നത്. പാ രഞ്ജിത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കാലയാണ് രജനിയുടെതായി റിലീസിങ്ങിനൊരുങ്ങുനന്ന ചിത്രം. കാലയ്ക്കു ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തലൈവര്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി രജനി വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

കാര്‍ത്തിക് സുബരാജിനൊപ്പം ആദ്യമായി
ജിഗര്‍തണ്ട,പിസ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. കാര്‍ത്തിക്കിനൊപ്പം ആദ്യമായാണ് സ്റ്റൈല്‍ മന്നന്‍ ഒന്നിക്കുന്നത്. ഈ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുമ്പോള്‍ മാസും ക്ലാസും ചേര്‍ന്നൊരു ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കാര്‍ത്തിക്ക് തന്റെ കരിയറില്‍ സംവിധാനം ചെയ്ത അധിക ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയം പറഞ്ഞ ചിത്രങ്ങളായിരുന്നു. ജിഗര്‍തണ്ട, പിസ,ഇരൈവി എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. മികച്ചൊരു തിരക്കഥയാണ് സൂപ്പര്‍സ്റ്റാറിനായി കാര്‍ത്തിക് തയ്യാറാക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. കാല, 2.0 എന്നീ ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും രജനി പുതിയ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്.

ചിത്രത്തില്‍ വിജയ് സേതുപതിയും
തലൈവര്‍ക്കൊപ്പം വിജയ് സേതുപതിയും കാര്‍ത്തിക്ക് സുബ്ബരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് അറിയുന്നത്. സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തില്‍ മക്കള്‍ സെല്‍വനും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ സ്‌ന്തോഷമുണ്ടാക്കിയിരുന്നു. ചിത്രം നിര്‍മ്മിക്കുന്ന സണ്‍ പിക്‌ചേഴ്‌സായിരുന്നു ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന തല അജിത്തിന്റെ പുതിയ ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.

സണ്‍ പിക്‌ചേഴ്‌സ്
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് കാര്‍ത്തിക് സുബരാജ് -രജനി ചിത്രം നിര്‍മ്മിക്കുന്നത്. തലൈവരുടെ പതിവ് സിനിമകള്‍ പോലെ ഈ ചിത്രവും
ബി്ഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കാലയും 2.0യും ആദ്യമെത്തും
സൂപ്പര്‍സ്റ്റാറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രണ്ട് സിനിമകളാണ് കാല,2.0 എന്നീ ചിത്രങ്ങള്‍. കബാലിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല. ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് സംവിധായകന്‍ കാല ഒരുക്കിയിരിക്കുന്നത്. കബാലി പോലെ ക്ലാസും മാസും ചേര്‍ന്നൊരു ചിത്രമായിരിക്കും കാലയെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ തലൈവരുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും ടീസറുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കാലാ പോലെ തന്നെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന തലൈവര്‍ ചിത്രമാണ് 2.0. യന്തിരന് ശേഷം ശങ്കര്‍ രജനിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, ആമി ജാക്‌സണ്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കാല, 2.0 എന്നീ ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും രജനികാന്തിന്റെ കാര്‍ത്തിക് സുബരാജ് ചിത്രമെത്തുക.

പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍
കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിനായി സ്‌റ്റെെല്‍ മന്നന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. നിലവില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നയാളാണ് രജനികാന്ത്. പുതിയ ചിത്രത്തിനായി രജനി 65 കോടി ആവശ്യപ്പെട്ടായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇതുവരെ തന്റെ കരിയറില്‍ വാങ്ങിയതില്‍ വെച്ച് കൂടിയ പ്രതിഫലമാണ് താരം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിവരമുണ്ട്. രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം ആക്ഷന്‍രംഗങ്ങള്‍ക്കേ് കൂടുതല്‍ പ്രധാന്യം നല്‍കിയൊരുക്കുന്നതാണെന്നും വിവരമുണ്ട്.


Click it and Unblock the Notifications