രജനികാന്തിന്റെ പേട്ട കോപ്പിയടിയാണെന്ന് ആരോപണം
വളരെ അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് രജനികാന്ത് - കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന പേട്ട. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും ആ പ്രതീക്ഷ നിലനിര്‍ത്തുന്ന തരത്തില്‍ തന്നെയായിരുന്നു.
പ്രതീക്ഷകള്‍ അമിതമാവുമ്പോള്‍ ഇല്ലാക്കഥകളും കൂടുമല്ലോ. പേട്ട കോപ്പിയടിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിരിഞ്ജീവിയുടെ സിനിമയുമായി പേട്ടയ്ക്ക് സാമ്യമുണ്ടെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ ആരോപിയ്ക്കുന്നത്.

സാക്ഷി ശിവാനന്ദ് ഗ്ലാമറസ്സ് റോളിലെത്തിയ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. സിമ്രനാണ് പേട്ടയില്‍ സാക്ഷിയുടെ റോള്‍ ചെയ്യുന്നതത്രെ. എന്നാല്‍ ഇതിനോട് പേട്ട അണിയറപ്രവര്‍ത്തകരോ രജനികാന്ത് ഫാന്‍സോ പ്രതികരിച്ചിട്ടില്ല.
രജനികാന്തിനും സിമ്രനും പുറമെ തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ശശികുമാര്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രം ജനുവരി 10 ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യും. അപ്പോള്‍ ലഭിയ്ക്കും ഈ ഗോസിപ്പിനുള്ള മറുപടി


Click it and Unblock the Notifications