രണ്ട് ചെരുപ്പും ഊരിപ്പിടിച്ച്, ഓ എന്ന് പറഞ്ഞൊരു ഓട്ടമായിരുന്നു ധര്‍മജന്‍: അനുഭവം പറഞ്ഞ് പിഷാരടി

ധര്‍മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും തമ്മിലുള്ള സൗഹൃദം അറിയാത്തവരായി ആരും തന്നെയില്ല. പരസ്പരം ട്രോളാനും കളിയാക്കാനും ഇരുവരേയും കഴിഞ്ഞേ മറ്റാരുമുള്ളൂ. കാലങ്ങളായി ഈ കോമ്പോ മലയാളികളെ ചിരിപ്പിക്കുന്നു. സ്‌ക്രീനിന് പുറത്തും ഇതേ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ധര്‍മജനും പിഷാരടിയും.

ഇപ്പോഴിതാ ധര്‍മജനെ കുറിച്ചുള്ളൊരു കഥ പങ്കുവച്ചിരിക്കുകയാണ് രമേശ് പിഷാരടി. ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പിലാണ് ധര്‍മജന്റെ അധികമാര്‍ക്കും അറിയാത്തൊരു കഥ പിഷാരടി വെളിപ്പെടുത്തുന്നത്. ഇരുവരും ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്തിരുന്ന കാലത്തുണ്ടായ കഥയാണ് താരം പങ്കുവെക്കുന്നത്. പിഷാരടിയുടെ വാക്കുകളിലേക്ക്.

dharmajan

'മെയിന്‍ റോഡില്‍ നിന്ന് അല്പം ഉള്ളിലേക്ക് കയറിയാണ് അവന്റെ വീട്. ചെറിയ ഒരു ഇടവഴി. ആ വഴിയില്‍ മറ്റൊരു വീടുകൂടെയുണ്ട്. ബൈക്കില്‍ നിന്ന് ഇറങ്ങുന്ന ധര്‍മജന്‍ എന്നോട് എന്തെങ്കിലുമൊക്കെ സംസാരിച്ച് വീട്ടിലേക്ക് നടക്കും. വീടെത്തി ലൈറ്റിടുന്നതുവരെ അവന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കും. പിന്നീടാണ് എനിക്ക് സംഗതി മനസ്സിലായത്. ഇരുട്ടത്ത് വീട്ടിലോട്ട് നടക്കാന്‍ അവന് ഭയമാണ്. വീടെത്തുന്നതുവരെ ഞാന്‍ മെയിന്‍ റോഡില്‍ നില്‍ക്കണം, അവന് ഒരു ധൈര്യത്തിന്. പിഷാരടി പറയുന്നു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

അതിനുവേണ്ടിയാണ് വീടെത്തുന്നതുവരെ ഓരോ വിഷയങ്ങളുണ്ടാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും പിഷാരടി പറയുന്നു. ഒരുദിവസം ഇടവഴിയുടെ തിരിവില്‍ ധര്‍മജനെ ഇറക്കിയ ഞാന്‍ ബൈക്ക് വളച്ചു. അവന്‍ വീടെത്തി ലൈറ്റ് ഓണാക്കുന്നതുവരെ ഞാന്‍ പോകരുതെന്നും ബൈക്കിന്റെ പ്രകാശം ഇടവഴിയിലേക്ക് തിരിച്ചുവയ്ക്കണം എന്നും അവന്‍ ആവശ്യപ്പെട്ടു. പോരാത്തതിന് അന്ന് ഒരു വെള്ളിയാഴ്ചയും. പുലര്‍ച്ചെ ഏകദേശം രണ്ടു മണിയാണ് സമയം. പിഷാരടി പറയുന്നു.

എന്നാല്‍ വീട്ടിലേക്ക് പോകാന്‍ ഒരു മണിക്കൂറോളമുള്ളതിനാല്‍ താന്‍ പോകാന്‍ തുടങ്ങി. അപ്പോഴേക്കും ധര്‍മജന്‍ ചെരുപ്പുകള്‍ രണ്ടും ഊരിപ്പിടിച്ച് ഓ എന്നൊരു ശബ്ദവുമുണ്ടാക്കി ഓടുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ അവന്‍ വീടെത്തിയെന്നും പിഷാരടി ഓര്‍ക്കുന്നു. പിറ്റേന്ന് രാവിലെ ട്രൂപ്പിലെത്തിയ താന്‍ ഈ കഥ എല്ലാവരോടും പറഞ്ഞുവെന്നും ഇതോടെ ധര്‍മജനെ കളിയാക്കി കൊല്ലാന്‍ എല്ലാവരും തീരുമാനിച്ചു. എന്നാല്‍ തലയിലൊരു മുഴയുമായി വരുന്ന ധര്‍മജനെ എല്ലാവരും വെറുതെ വിട്ടുവെന്നും ആ മുഴയാണ് അവനെ രക്ഷിച്ചതെന്നും പിഷാരടി ഓര്‍ക്കുന്നു.

Recommended Video

മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

അന്ന് രാത്രി ധര്‍മജനെ കൊണ്ടുവിടാന്‍ ചെന്നപ്പോള്‍ അയല്‍വാസിയെ ഒരു ആംബുലന്‍സില്‍ കൊണ്ടു വരുന്നത് കണ്ടു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ കൂടെയുള്ളയാള്‍ പറഞ്ഞത് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ എവിടെയോ തട്ടി വീണു എന്നായിരുന്നു. എന്നാല്‍ ആ മുത്തച്ഛന്‍ പറഞ്ഞത് ഈ ഇടവഴിയില്‍ രാത്രി തേരോട്ടമുണ്ടെന്നായിരുന്നുവെന്നും പിഷാരടി പറയുന്നു.

More from Filmibeat

Read more about: ramesh pisharody dharmajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X