ഇത് സംവിധായകനോട് പറയണം; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട റാണി മുഖര്‍ജി പൃഥ്വിയ്ക്ക് അയച്ച സന്ദേശം

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വീട്ടകങ്ങളിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും പുരുഷമേധാവിത്വത്തെ കുറിച്ചുമെല്ലാം സംസാരിച്ച ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒടിടിയിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തും ചിത്രം വന്‍ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ചിത്രത്തെ പ്രശംസിച്ചു കൊണ്ട് സിനിമാലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു. സമീപകാലത്തിറങ്ങിയ ഏറ്റവും ശകത്മായ സ്ത്രീപക്ഷ സിനിമ എന്ന വിശേഷണമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്.

The Great Indian Kitchen

സംവിധായകന്‍ ജിയോ ബേബിയ്ക്ക് ലഭിച്ചൊരു സന്ദേശമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ വീണ്ടും ചര്‍ച്ചയാക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സന്ദേശമാണ് വൈറലായി മാറിയിരിക്കുന്നത്. പൃഥ്വിരാജ് വഴിയായിരുന്നു സന്ദേശമെത്തിയത്. പൃഥ്വിയും റാണിയും ഒരുമിച്ച് അഭിനയിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്. തനിക്ക് ലഭിച്ച സന്ദേശം ജിയോക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു പൃഥ്വി ചെയ്തത്.

'പൃഥ്വി, ഇത് ഞാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ഒരു സിനിമയുണ്ട്. ഞാനത് കണ്ടു. അത് ഗംഭീരമാണെന്ന് തോന്നി. ഞാന്‍ ആ സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നും സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ് അതെന്നും ദയവായി അതിന്റെ സംവിധായകനോട് പറയുമോ.. നിങ്ങളുടെ പേര് അതില്‍ കണ്ടു. അതിനാല്‍ ഈ മെസേജ് പൃഥ്വി വഴി അയക്കാമെന്ന് കരുതി. വളരെ നല്ല ചിത്രമാണ് അത്' എന്നായിരുന്നു റാണിയുടെ സന്ദേശം.

സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച് സോണി ചരിഷ്തയുടെ ചിത്രങ്ങള്‍

ഈ സന്ദേശം അങ്ങനെ തന്നെ കോപ്പി ചെയ്ത് അയക്കുകയായിരുന്നു പൃഥ്വിരാജ്. അതേസമയം താന്‍ സിനിമ കണ്ടിട്ടില്ലെന്നും പക്ഷെ വിജയത്തില്‍ അഭിനന്ദിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ മാസം രണ്ടാം തിയ്യതിയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നീ സ്ട്രീമിലൂടെയായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. പിന്നാലെ വന്‍ വിജയമായി മാറി. ഇതോടെയാണ് ആമസോണ്‍ പ്രൈം ചിത്രം സ്വന്തമാക്കുന്നത്.

More from Filmibeat

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X