രശ്‌മിക മന്ദനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും രഹസ്യ വിവാഹനിശ്ചയം, കല്യാണ തിയതി ഉറപ്പിച്ചു: റിപ്പോർട്ട്
പ്രശസ്ത സിനിമാ താരങ്ങളായ രശ്മിക മന്ദനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കിംവദന്തികൾക്ക് വിരാമമിട്ടു. കുറച്ചുനാളായി അടുപ്പത്തിലായിരുന്ന ഇരുവരും ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായി വിവാഹനിശ്ചയം നടത്തി. ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത ആളുകളും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. വിജയ്-രശ്മിക വിവാഹനിശ്ചയ ചടങ്ങിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം.
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഒറ്റ രാത്രികൊണ്ട് താരമായി മാറിയ വിജയ് ദേവരകൊണ്ടയും, ദേശീയ തലത്തിൽ തിളങ്ങി നിൽക്കുന്ന നായികയായ രശ്മിക മന്ദാനയും ഗീത ഗോവിന്ദം എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. അക്കാലത്തെ പരിചയം സൗഹൃദമായി മാറി. പിന്നീട് ഇരുവരും ഡിയർ കോമ്രേഡ് എന്ന സിനിമയിൽ അഭിനയിച്ചു. ആ സമയത്ത് ഇരുവരും തമ്മിൽ പ്രണയം പൂത്തുലഞ്ഞു. പിന്നീട്, കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തെലുങ്കിലേക്ക് വേരുകൾ മാറ്റിയ രശ്‌മികയ്ക്ക് കരിയറിലും ജീവിതത്തിലുമുള്ള ഏറ്റവും വലിയ സപ്പോർട്ടായി മാറുകയായിരുന്നു വിജയ്.

ദസറയുടെ ശുഭവസരത്തിൽ, ഒക്ടോബർ 3ന് ഉച്ചയ്ക്ക് ഹൈദരാബാദിലുള്ള വിജയ്‌യുടെ വസതിയിൽ വച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ ഫില്മിബീറ്റ് തെലുങ്കിനോട് പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയും, അനുഗ്രഹാശിസ്സുകളോടെയുമാണ് ചടങ്ങ് നടന്നത്. പ്രശസ്ത താരങ്ങളുടെ വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ഇരു കുടുംബങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഈ വാർത്ത ഉടൻ രശ്മികയും വിജയ്‍യും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

വളരെ കാലമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള രഹസ്യ ഡേറ്റിംഗ് മാധ്യമങ്ങൾ ആഘോഷിച്ചു വരികയായിരുന്നു. ഒപ്പം അവരുടെ ആരാധകരും അത് ഉറപ്പിച്ചിരുന്നു. എന്നിരുന്നാലും, അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താരങ്ങൾ ഒരിക്കലും പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വളരെ നയതന്ത്രപരമായാണ് അവർ ഉത്തരം നൽകിയത്. എന്നിരുന്നാലും, അടുത്തിടെ, ഇരുവരും പരോക്ഷമായി തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചതോടെ, അവരുടെ വിവാഹം ഉടൻ നടക്കുമെന്ന് വ്യക്തമായി.
കന്നഡ ഇൻഡസ്ട്രിയുടെ സിനിമയിലെത്തിയ രശ്മിക, മുൻപ് തന്റെ ആദ്യ ചിത്രമായ കിറിക് പാർട്ടിയിലെ നായകനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, പിന്നീട് വേർപിരിഞ്ഞു. അതിനുശേഷം താരം പൂർണ്ണമായും സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കരിയറിനു വേണ്ടി മാത്രമാണ് അവർ രക്ഷിതുമായുള്ള തന്റെ വിവാഹനിശ്ചയം റദ്ദാക്കിയതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. അതിനുശേഷം, അവർ രാജ്യമെമ്പാടും അറിയപ്പെടുന്ന നായികയായി രശ്‌മിക മാറുകയും, 'നാഷണൽ ക്രഷ്' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സ്റ്റാർ നായികമാരുടെ പട്ടികയിലാണ് നടിയിപ്പോൾ ഉള്ളത്.
രശ്മിക മന്ദാനയുടെ കരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ, പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രീവല്ലിയായി പ്രേക്ഷക ശ്രദ്ധ നേടിയതിന് ശേഷം, തന്റെ ബോളിവുഡ് പ്രൊജെക്ടുകളുമായി തിരക്കിലാണ് താരം. അടുത്തതായി തമ്മ എന്ന ഹിന്ദി ഫാന്റസി ചിത്രത്തിലാണ് താരം എത്തുക. വിജയ് ദേവരകൊണ്ടയുടെ അടുത്തിടെ പുറത്തിറങ്ങിയ കിംഗ്ഡം എന്ന ചിത്രം തരക്കേടില്ലാത്ത വിജയമായിരുന്നു. പക്ഷെ, അർജുൻ റെഡ്ഢി ഉൾപ്പെടെയുള്ള മുൻകാല ചിത്രങ്ങളുടെ വിജയങ്ങൾ ആവർത്തിക്കാൻ താരത്തിന് അടുത്തിടെയായി കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications











