കഥാപാത്രത്തിന് വേണ്ടി എന്തിനും റെഡി; ലുക്ക് മാറ്റാന്‍ മടിയില്ലെന്ന് സ്വാസിക

മലയാളികള്‍ക്ക് സുപരിചിതമായ സുഖമാണ് സ്വാസിക. സിനിമയിലും സീരിയിലിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരം. ഈ വര്‍ഷം മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തി. സിനിമയില്‍ നിന്നും സിരിയിലിലെത്തി സ്വന്തമായൊരു ഇടം നേടിയ സ്വാസിക എന്ന മലയാളികളുടെ പ്രിയപ്പെട്ട സ്വാസു ആണ്. സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടു കൂടി സ്വാസികയോടുള്ള പ്രിയം കൂടുകയും ചെയ്തു.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് സ്വാസിക പറയുന്നത്. 'സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്ട് ലഭിച്ചാല്‍ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ലെന്ന് സ്വാസിക പറയുന്നു.

Swasika

ഞാന്‍ നേരത്തെ ജീന്‍സും ഷോര്‍ട്‌സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല.' സ്വാസിക വ്യക്തമാക്കി. നേരത്തെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളിലൂടെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

തമിഴിലൂടെയായിരുന്നു സ്വാസിക സിനിമയിലെത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈഗൈ ആയിരുന്നു ആദ്യത്തെ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക മലയാളത്തില്‍ എത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീട്ട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തേപ്പുകാരിയായി ശ്രദ്ധ നേടി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷനാണ്. സീത എന്ന പരമ്പരയിലൂടെ ജനപ്രീയ നടിയായി സ്വാസിക മാറി.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam

ഇപ്പോള്‍ സിനിമയിലും സീരിയലിലും സജീവമാണ് സ്വാസിക. മനം പോലെ മാംഗല്യം എന്ന പരമ്പരയിലെ പ്രധാന വേഷത്തിലാണ് സ്വാസിക അഭിനയിക്കുന്നത്. പോയ വര്‍ഷം മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വാസികയെ തേടിയെത്തി. വാസന്തി എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാസികയെ തേടി പുരസ്‌കാരമെത്തിയത്. ആറാട്ട് ആണ് സ്വാസികയുടെ പുതിയ സിനിമ.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X