ഇത് റസൂൽ പൂക്കുട്ടിയുടെ വക തൃശൂർ പൂരം!! ദി സൗണ്ട് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത്, കാണൂ
തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായ ദി സൗണ്ട് സ്റ്റോറിയുടെ ട്രെയിലർ പുറത്ത് . എആർ റഹ്മാനാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.

മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ്!! ലൂസിഫറിലെ ഫൈറ്റ് സോങ് പുറത്ത് , കാണൂ
റസൂൽ പൂക്കുട്ടിയുടെ ആശയം മുൻനിർത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. തൃശൂർ പൂരം തത്സമയം റെക്കോഡ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശബ്ദ മിശ്രണം കൂടാതെ ചിത്രത്തിലെ നായകനും റസൂൽ പൂക്കുട്ടി തന്നെയാണ്.
മലയാളത്തിന് പുറമേ തിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം പുറത്തു വരുന്നത്. ഒരു കഥ സൊല്ലട്ടുമാ.. എന്ന പേരിലാണ് തമിഴ് പതിപ്പ് എത്തുന്നത്. അന്ധനായ ഒരു വ്യക്തിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഏപ്രിൽ 5 ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications











