ഞാന്‍ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ എന്തിന് വ്യാകുലപ്പെടുന്നു? രേവതി ചോദിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് നടി രേവതി സമ്പത്ത്. തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ് ധാരാളം ആരാധകരെ നേടാന്‍ രേവതിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിലപാടുകള്‍ പറയുന്ന പലരും പലപ്പോഴും സൈബര്‍ ബുള്ളിയിങ്ങിനും ഇരകളാകാറുണ്ട്. ഇതുപോലെയുള്ള മിക്കവരേയും പോലെ സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ക്ക് രേവതിയും ഇരയായിട്ടുണ്ട്.
കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ
ഇപ്പോഴിതാ തനിക്കെതിരെ അധിക്ഷേപം നടത്തിയാള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് രേവതി. തനിക്ക് അയച്ച അശ്ലീല സന്ദേശത്തിന്റേയും അതിന് പിന്നിലെ വ്യക്തിയുടെ പ്രൊഫൈലിന്റേയും സക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു രേവതിയുടെ മറുപടി. മുമ്പും മോശം കമന്റുകളുമായെത്തുന്നവര്‍ക്ക് രേവതി ചുട്ടമറുപടി നല്‍കിയിട്ടുണ്ട്. താരത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.

'പ്രശസ്തിക്കുവേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകളായി കണ്ടാല്‍ മതി'
വിനോദ് വിക്രമനാശാരിയുടെ വാക്കുകള്‍ ആണിത്. വിനോദിന്റെയും,വിനോദുമാരുടെയും സ്ഥിരമുള്ള ഒരു പ്രവണതയാണിത് എന്നിരിക്കെ ഒരു കാര്യം, ഞാന്‍ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ നിങ്ങള്‍ എന്തിനാണ് വ്യാകുലപ്പെടുന്നത്? രേവതി ചോദിക്കുന്നു.

സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇനി പ്രശസ്തിയായി എന്നുതന്നെ ഇരിക്കട്ടെ എന്റെ പ്രശസ്തിയില്‍ നിങ്ങള്‍ എന്തിനാണ് വീണ്ടും വ്യാകുലപ്പെടുന്നത്? തുണി അഴിക്കാന്‍ പോകുന്നു, തുണി അഴിക്കുന്നു,തുണി അഴിച്ചു കൊണ്ടിരിക്കുന്നു,എന്നൊക്കെ എഴുതി വിടുമ്പോള്‍ അടുത്ത ചോദ്യം എനിക്ക് തുണി അഴിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ ആ നിമിഷം ഊരി എറിയും. അതിന് നിങ്ങള്‍ക്ക് എന്താണ്? രേവതി ചോദിക്കുന്നു.

എന്റെ തുണിയില്‍ നിങ്ങള്‍ വ്യാകുലപ്പെടാന്‍ നിങ്ങള്‍ അലക്കി അശയില്‍ ഇട്ടിരുന്ന തുണി അല്ല ഞാന്‍ അടിച്ചുമാറ്റി ഇട്ടിരിക്കുന്നത്. അല്ലെങ്കിലേ ഞാന്‍ തുണി ഇല്ലാണ്ടാണ് നടപ്പ് ,ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ. മെനക്കേടാ. തുണി ഇട്ടാലല്ലേ തുണി അഴിക്കാന്‍ പറ്റുള്ളൂ. ആ സമയം ഉണ്ടേല്‍ ഞാന്‍ രണ്ട് സിനിമ കണ്ട് തീര്‍ക്കും. എന്നു പറഞ്ഞ് രേവതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് രേവതിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ രേവതിയ്ക്ക് കൈയ്യടിക്കുകയാണ്.
Recommended Video

ഇതുപോലെ ഉള്ള കമന്റ് ചെയ്ത് ഇതുപൊലെ ചിരിക്കുന്ന കുറെയെണ്ണം ഉണ്ട്. താന്‍ എന്തോ ഹീറോയിസം കാണിച്ചു എന്ന തോന്നലാണ് ഈ ഊളകള്‍ക്ക്. നാണമില്ലലോ നിനക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. മുമ്പും സമാനമായ രീതിയില്‍ സൈബറിടത്തിലൂടെ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് രേവതി. തെലുങ്ക്-ഒഡിയ ഭാഷകളിലുള്ള പട്‌നഗറിലൂടെയായിരുന്നു രേവതിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ അമൃത എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തും വിഷയങ്ങളില്‍ രേവതി നിലപാട് അറിയിക്കാറുണ്ട്.


Click it and Unblock the Notifications











