വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതം പോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല: രേവതി സമ്പത്ത്
സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള നടിയാണ് രേവതി സമ്പത്ത്. സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്നു പറയുകയും തനിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ തുറന്നടിക്കുകയും ചെയ്യുന്ന നടി ആരാധകരുടെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ രേവതിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്.
കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ വൈറല്‍ പോസ്റ്റിനെ കുറിച്ചായിരുന്നു രേവതിയുടെ പോസ്റ്റ്. സ്ത്രീകളുടെ വിവാഹ പ്രായത്തെ കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകള്‍ക്കെതിരെയായിരുന്നു പോസ്റ്റ്. എന്നാല്‍ സ്ത്രീകളുടെ വിവാഹത്തെ കുറിച്ചുള്ള എന്ത് തീരുമാനവും എടുക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകള്‍ക്ക് മാത്രമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. നേരത്തേയും സമാനമായ പോസ്റ്റുകളിലൂടെ കേരള വനിത ശിശുവികസന വകുപ്പ് ശ്രദ്ധ നേടിയിരുന്നു.

ഭരണകൂടം തന്നെ നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്. അതുപോലെ തന്നെയാണ് സ്ത്രീകളുടെ വിവാഹം വേണ്ട എന്ന തീരുമാനവും. എന്നാണ് രേവതി പറയുന്നത്. രേവതിയുടെ കുറിപ്പ് വായിക്കാം.
''സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്. വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല. പലരും ബ്രോക്കര്‍മാരായി മാറും. അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന മട്ടില്‍ കുറേയെണ്ണം ഇറങ്ങും... ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ അവള്‍ പോകു കേസും എന്തോ പ്രശ്‌നമുള്ള ആളുമാകും''. രേവതി പറയുന്നു.
മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍
ഇത്തരം ദുരന്തങ്ങളായ മനുഷ്യരുടെ മുഖത്തുനോക്കി ഭരണകൂടം തന്നെ നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണെന്ന നിലപാടാണ് രേവതി പങ്കുവെക്കുന്നത്.
Recommended Video
''അതുപോലെ തന്നെയാണ് സ്ത്രീകളുടെ വിവാഹം വേണ്ട എന്ന തീരുമാനവും. മറ്റേത് ബന്ധങ്ങളില്‍ ഏര്‍പ്പെടേണ്ട സ്ത്രീകളുടെ തീരുമാനമാണേലും അത് ആ സ്ത്രീയുടെ മാത്രം ചോയിസും, അവകാശവും ആണ്. സ്വന്തം മാതാപിതാക്കളടക്കം മറ്റൊരാള്‍ക്കും ഈ തീരുമാനത്തിലിടപെടേണ്ട കാര്യം ഇല്ല. അടച്ചിടലുകളിലല്ല തുറന്നിടലുകളിലാണ് ജീവിതം പൂക്കുന്നത്'' എന്നു പറഞ്ഞാണ് രേവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











