ഗണപതി ലോക്കറ്റുള്ള മാലയണിഞ്ഞ് ടോപ്‌ലെസ് ഫോട്ടോ; റിയാനക്കെതിരെ സൈബര്‍ ആക്രമണം
കര്‍ഷകസമരത്തിന് പിന്തുണ നല്‍കി ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് പോപ്പ് ഗായിക റിയാന. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും സൈബര്‍ ആക്രമണം നേരിടുകയാണ് റിയാന. ഇത്തവണ താരം പങ്കുവച്ചൊരു ചിത്രമാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു ദൈവമായ ഗണപതിയെ താരം അപമാനിച്ചുവെന്നാണ് ആരോപണം.
താരം ട്വീറ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഹിന്ദുദൈവമായ ഗണപതിയുടെ ലോക്കറ്റുള്ള മാലയാണ് താരം ധരിച്ചിരുന്നത്. ടോപ്ലെസ് ആയാണ് റിയാന എത്തിയത്. ഇതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ഹിന്ദുദൈവത്തേയും ഹിന്ദുമതത്തേയും താരം അപമാനിച്ചുവെന്നാണ് ആരോപണം.നിരവധി പേരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ബിജെപി നേതാവായ രാം കദമും റിയാനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ നമ്മുടെ പ്രശ്‌നങ്ങളോ റിയാനയ്ക്ക് അറിയില്ലെന്ന് ഇത് തുറന്നു കാണിക്കുന്നു. ഇനിയെങ്കിലും രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ ഇവരില്‍ നിന്നും സഹായം തേടില്ലെന്ന് കരുതുന്നുവെന്നായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ റിയാനയെ വിമര്‍ശിച്ചു കൊണ്ട് കടന്നു വരികയായിരുന്നു.
സാരിയില്‍ സ്റ്റൈലിഷ് ആയി അതിഥി രവി; പുത്തന്‍ ചിത്രങ്ങളിതാ
താരം മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. താരത്തിനെതിരെ കടുത്ത ഭാഷയിലാണ് സൈബര്‍ പോരാളികള്‍ രംഗത്ത് എത്തുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അറിയാത്ത റിയാന ഇന്ത്യയില്‍ നടക്കുന്ന വിഷയത്തില്‍ പ്രതികരിക്കുന്നത് എങ്ങനെയാണെന്നാണ് ഇവരുടെ ചോദ്യം.
നേരത്തെ കാര്‍ഷക സമരത്തിന് പിന്തുണയുമായി റിയാന എത്തിയിരുന്നു. എന്തുകൊണ്ടാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചതിനെതിരെ സംസാരിക്കാത്തത് എന്നായിരുന്നു റിയാനയുടെ പോസ്റ്റ്. ഇതിന് പിന്നാലെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.
ഈ സംഭവത്തിന് പിന്നാലെയും റിയാനക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. താരത്തിനെതിരെ വംശീയ അധിക്ഷേപവും നടന്നിരുന്നു. കേട്ടാലറക്കുന്ന വാക്കുകളിലൂടെയായിരുന്നു പല വിമര്‍ശനങ്ങളും. ബോളിവുഡ് താരം കങ്കണ റണാവത് ഉള്‍പ്പെടെയുള്ളവര്‍ താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ റിയാനയ്ക്കും കര്‍ഷക സമരത്തിനും അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ വര്‍ധിച്ചിരുന്നു.
Recommended Video
ഇതിനെ തുടര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തങ്ങളുടെ ആഭ്യന്തര കാര്യമാണ് കര്‍ഷക സമരമെന്ന വിവാദ പ്രസ്താവന നടത്തുന്നത്.പിന്നാലെ ഇന്ത്യടുഗെദര്‍ എന്ന ഹാഷ്ടാഗ് ട്രെന്റായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഈ ട്രെന്റിനൊപ്പം ചേര്‍ന്നിരുന്നു. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.


Click it and Unblock the Notifications