മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? നടിയുടെ അസാന്നിധ്യം ഇതിനാൽ! പ്രേക്ഷരുടെ ചോദ്യത്തിനുള്ള ഉത്തരമിതാ..

Recommended Video

മഞ്ജുവിന്റെ അസാന്നിധ്യം ഇതിനാൽ! | filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. കഴിഞ്ഞ ജൂണ്‍ 24 ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്. ഇതിനെതിരെ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവും എത്തിയിരുന്നു.

പ്രേക്ഷകര്‍ കാത്തിരുന്ന യഥാര്‍ത്ഥ ബിഗ് ബോസിനെ കണ്ടെത്തി ഷിയാസ് ആര്‍മി! രഘുരാജന്റെ വീഡിയോ വൈറല്‍!!

ദിലീപിനെ വീണ്ടും സംഘടനയിലേക്ക് എടുത്തതിന് ശക്തമായി എതിര്‍ത്തുകയും അദ്ദേഹത്തെ പുറത്താക്കണമെന്നും നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നീതി ലഭിക്കുന്നില്ലെന്ന് കണ്ട് നാല് യുവനടിമാര്‍ സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഈ സമയത്തും എല്ലാവരും അന്വേഷിച്ചിരുന്നത് നടി മഞ്ജു വാര്യരുടെ അസാന്നിധ്യമായിരുന്നു. മഞ്ജുവിന്റെ പ്രതികരണമറിയാനായിരുന്നു പലരും കാത്തിരുന്നത്. ഒടുവില്‍ റിമ കല്ലിങ്കല്‍ മഞ്ജുവിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

അമ്മയിലെ പ്രശ്‌നം

അമ്മയിലെ പ്രശ്‌നം

നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായത്. ദിലീപ് കേസില്‍ ജയിലില്‍ പോയതിന് പിന്നാലെ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വീണ്ടും തിരിച്ചെടുത്തതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. വനിതാ കൂട്ടായ്മ പലപ്പോഴായി അമ്മയോട് നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും അറിയിച്ചെങ്കിലും സംഘടയുടെ ഭാഗത്ത് നിന്നും പിന്തിരിപ്പന്‍ അഭിപ്രായങ്ങളായിരുന്നു ഉണ്ടായത്. ദിലീപിനെ സംഘടനയിലേക്ക് എടുത്തതിന്റെ പിന്നാലെ റിമ കല്ലിങ്കല്‍, ഭാവന, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു.

മഞ്ജു വാര്യര്‍ എവിടെ

മഞ്ജു വാര്യര്‍ എവിടെ

നടി ആക്രമിക്കപ്പെട്ടതോടെയാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നം പങ്കുവെക്കാനൊരു സംഘടന വേണമെന്ന തീരുമാനം നടിമാര്‍ എടുത്തത്. ഒടുവില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആരംഭിക്കുകയായിരുന്നു. നടി മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വനിതാ കൂട്ടായ്മ ആരംഭിച്ചത്. തുടക്കത്തില്‍ സംഘടനയുടെ മുന്‍പന്തിയില്‍ നിന്ന മഞ്ജു വാര്യര്‍ പിന്നീട് സംഘടനയില്‍ നിന്നും മാറി നില്‍ക്കുന്നത് പോലെയായിരുന്നു. ഇതിന് കാരണമായിരുന്നു പലരും അന്വേഷിച്ചിരുന്നത്.

 മഞ്ജു രാജി വെക്കുന്നു..

മഞ്ജു രാജി വെക്കുന്നു..

അമ്മയുമായി ഡബ്ല്യൂസിസി പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ മഞ്ജു വാര്യര്‍ വനിതാ കൂട്ടായ്മയുമായി അകന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. ഉടന്‍ തന്നെ ഡബ്ല്യൂസിസിയില്‍ നിന്നും രാജി വെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമ്മയില്‍ നിന്നും മറ്റ് നടിമാര്‍ രാജി വെച്ചപ്പോള്‍ ഡബ്ല്യൂസിസിയില്‍ നിന്നും രാജി വെക്കാനായിരുന്നു മഞ്ജുവിന്റെ തീരുമാനമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ഇതിനെ കുറിച്ച് വാര്‍ത്തയൊന്നും വന്നിരുന്നില്ല.

റിമ കല്ലിങ്കല്‍ പറയുന്നതിങ്ങനെ..

റിമ കല്ലിങ്കല്‍ പറയുന്നതിങ്ങനെ..

താരസംഘടനയായ എഎംഎംഎ എല്ലാ അര്‍ത്ഥത്തിലും പുരുഷ മാഫിയാണ്. താന്‍ ഇനി ഒരിക്കലും സംഘടനയുടെ ഭാഗമാവില്ലെന്നും റിമ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവാന്‍ എനിക്ക് താല്‍പര്യയമില്ല. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുനമായ നടപടി എടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെയെന്നും റിമ പറയുന്നു, സിനിമയിലെ ലൈംഗിക നീതി ഉറപ്പ് വരുത്താനാണ് ഡബ്ല്യൂസിസി തുടങ്ങിയതെന്നും നടി പറയുന്നു. അതേ സമയം മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഡബ്ല്യൂസിസി തേജോവധം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ സത്യമല്ലെന്ന് റിമ വ്യക്തമാക്കി.

മഞ്ജു വാര്യര്‍ മാറിയിട്ടില്ല

മഞ്ജു വാര്യര്‍ മാറിയിട്ടില്ല

അവളോടൊപ്പം എന്ന നിലപാടില്‍ നിന്ന് മഞ്ജു വാര്യര്‍ മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിനും റിമ വ്യക്തമായ മറുപടി പറഞ്ഞിരുന്നു. അവളോടൊപ്പം എന്ന ആ നിലപാടിനൊപ്പം അവരുമുണ്ട്. ഡബ്ല്യൂസിസി എന്ന സംഘടനയിലൂടെ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രകച്ചറിനെയാണ്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ പലരെയും എതിര്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാവാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലാതിരിക്കാം എന്നുമാണ് ഈ ചോദ്യത്തെ കുറിച്ചുള്ള റിമയുടെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X