ചേട്ടന്മാരെ, അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്; റിമി ടോമിയുടെ മസില്‍ ചിത്രം

റിമി ടോമി, ആ പേര് മാത്രം മതി മലയാളികള്‍ക്ക് ആളെ മനസിലാകാന്‍. മറ്റൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ല. ഗായികയായും അവതാരകയായും വ്‌ളോഗറായുമെല്ലാം മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും റിമി ടോമി വളരെയധികം സജീവമാണ്. ഇപ്പോഴിതാ റിമി ടോമി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

തന്റെ വര്‍ക്ക് ഔട്ട് ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. കൈ മടക്കി പിടിച്ച് മസില്‍ കാണിക്കുകയാണ് ചിത്രത്തില്‍ റിമി ടോമി. ചേട്ടന്മാരെ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് റിമി ടോമി ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കണം എന്നും താരം പറയുന്നുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Rimi Tomy

മസില്‍ ടോമിയെന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്. ട്രോളുകളും കമന്റുകളുമായി ആരാധകരും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈയ്യടുത്ത് റിമി ടോമിയുടെ മേക്കോവറും വര്‍ക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം കഠിനമായ വര്‍ക്ക്ൗട്ടും ഡയറ്റുമാണെന്ന് റിമി പറഞ്ഞിരുന്നു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Recommended Video

Rimi Tomy's tips to reduce stress | FilmiBeat Malayalam

റിമിയുടെ യൂട്യൂബ് ചാനലും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. മലയാളത്തിലെ മിന്നും ഗായികയാണ് റിമി. ഏത് ഴോണറിലുള്ള പാട്ടുകളും ഒരുപോലെ പാടി ഫലിപ്പിക്കാന്‍ റിമിയ്ക്ക് സാധിക്കും. അവതാരകയായും വിധി കര്‍ത്താവായുമെല്ലാം ടെലിവിഷനിലും ശ്രദ്ധേയമായ സാന്നിധ്യമാണ് റിമി ടോമിയുടേത്. വര്‍ഷങ്ങളായി മലയാളികള്‍ തങ്ങളുടെ വീട്ടിലൊരാള്‍ എന്ന നിലയില്‍ അറിയുന്ന താരം.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X