ഇതിലും കുഴിയില്‍ തന്നെ ആണൊടെ എന്ന് കമന്റ്; അസഭ്യ മറുപടിയുമായി റോഷന്‍

മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദൃശ്യം 2. സിനിമ പുറത്തിറങ്ങിയിട്ട് കുറച്ചായെങ്കിലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ട്രോളുകളൊന്നും ഇതുവരെ അവസാനിച്ചിട്ടില്ല. രണ്ടാം വരവിലും ജീത്തു ജോസഫും മോഹന്‍ലാലും ചരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ ട്വിസ്റ്റുകളും കഥാ സന്ദര്‍ഭങ്ങളുമെല്ലാം ആരാധകര്‍ക്ക് ആവേശം പകരുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും കൈയ്യടി നേടുന്നുണ്ട്.

അതീവ ഗ്ലാമറസായി ഇനിയ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

ആദ്യ ഭാഗത്തില്‍ കൊല്ലപ്പെട്ട വരുണ്‍ പ്രഭാകറിനെ അവതരിപ്പിച്ചത് റോഷന്‍ ബഷീര്‍ ആയിരുന്നു. വരുണ്‍ മരിച്ചതിനാല്‍ രണ്ടാം ഭാഗത്തില്‍ റോഷന്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ ഇപ്പോഴും വരുണിനെ ചുറ്റിപ്പറ്റി തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ റോഷനോട് ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടേയേും മറ്റും ചോദ്യങ്ങള്‍ ചോദിക്കുകയാണ്.

വിമര്‍ശനം കടുക്കുകയാണ്

ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമെല്ലാം റോഷന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ റോഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്. ഒരു ആരാധകന്റെ കമന്റിന് റോഷന്‍ നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

കുഴിയില്‍ തന്നെ ആണോ

ഇതിലും കുഴിയില്‍ തന്നെ ആണോടെ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഈ കമന്റ് റോഷനെ പ്രകോപിപ്പിച്ചു. ഇതോടെ അസഭ്യ മറുപടിയുമായി റോഷന്‍ എത്തി. അല്ലെടാ നിന്റെ അമ്മയുടെ നെഞ്ചത്ത് എന്നായിരുന്നു റോഷന്‍ നല്‍കിയ മറുപടി. താരത്തിന്റെ പ്രതികരണത്തിന് പക്ഷെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പക്വത കാണിക്കണമായിരുന്നു

തന്റെ മറുപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രകോപിപ്പിക്കുന്ന കമന്റ് ആണെങ്കിലും താരത്തിന്റെ മറുപടി സഭ്യതയ്ക്ക് നിരക്കുന്നത് അല്ലായിരുന്നുവെന്നും താരം കുറേക്കൂടി പക്വത കാണിക്കണമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

റീമേക്കുകളിലും

ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം ഭൈരവയിലും റോഷന്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ദൃശ്യം 2 തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. തെലുങ്ക് പതിപ്പ് ജീത്തു തന്നെയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലും എസ്തര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam
തെലുങ്ക് ദൃശ്യം 2

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തന്നെ വീണ്ടും നായകനായി എത്തുന്നു. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മീന തന്നെയാണ് തെലുങ്ക് ദൃശ്യം 2വിലും നായികയായി എത്തുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗവും തെലുങ്കില്‍ വലിയ വിജയമായിരുന്നു. മലയാളത്തില്‍ മിസ് ചെയ്ത ഒരു രംഗം ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ ഉണ്ടാവുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. മോഹന്‍ലാലിനും അത് ഇഷ്ടമായെന്നും ജീത്തു ജോസഫ് പറയുന്നു.

More from Filmibeat

Read more about: roshan basheer drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X