പ്രതീക്ഷകള്‍ക്കും അപ്പുറം; ദൃശ്യം 2 ആവേശമാകുമ്പോള്‍ വരുണ്‍ പ്രഭാകറിന് പറയാനുള്ളത്
ആദ്യ ഭാഗം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ഒന്നാം ഭാഗത്തിന് ചേരുന്ന രണ്ടാം ഭാഗം തന്നെയാണ് ചിത്രമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാലിന്റെ പ്രകടനവുമെല്ലാം കൈയ്യടി നേടുന്നുണ്ട്.
സാരിയില്‍ ഗ്ലാമറസായി അമേയ; ഹോട്ട് ചിത്രങ്ങള്‍ കാണാം
രണ്ട് സിനിമകളും വരുണ്‍ പ്രഭാകറിന്റെ മരണത്തെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ആദ്യ ഭാഗത്തില്‍ കൊല്ലപ്പെട്ട വരുണിന്റെ മൃതദേഹം ഒളിപ്പിച്ചായിരുന്നു ജോര്‍ജുകുട്ടി കുടുംബത്തെ രക്ഷിച്ചത്. വരുണ്‍ പ്രഭാകറായി വേഷമിട്ടത് റോഷന്‍ ബഷീര്‍ ആയിരുന്നു. രണ്ടാം ഭാഗവും വിജയമായതിന്റെ സന്തോഷത്തിലാണ് റോഷന്‍ ഇപ്പോള്‍. ദൃശ്യം 2വില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചിത്രത്തിലുടനീളം തന്റെ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നതിന്റെ സന്തോഷത്തിലാണ് താരം.

ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ച് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു റോഷന്റെ പ്രതികരണം. പലരും തന്നോട് രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന് ചോദിച്ചിരുന്നുവെന്നാണ് റോഷന്‍ പറയുന്നത്. റോഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

അങ്ങനെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ദൃശ്യത്തിനൊരു രണ്ടാം ഭാഗം എന്ന് വാര്‍ത്ത വന്നത് മുതല്‍ പലരും എന്നോട് ഞാനും സിനിമയില്‍ ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ട വരുണ്‍ പ്രഭാകര്‍ എങ്ങനെ ഇതിലുണ്ടാകുമെന്ന് ചിന്തിച്ച് ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഇന്നലെ വരെ ഞാന്‍ കരുതിയത് ഇത് ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും തീര്‍ത്തും വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നാണ്.
ഞാനും ദൃശ്യം 2 ആകാംഷയോടെയാണ് കണ്ടത്. അപ്പോഴാണ് സ്‌റ്റോറി മേക്കിങ് സ്‌കില്‍ എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സംവിധായകന്‍ സഞ്ചരിച്ചത്. അവസാനം വരെ സീറ്റിന്റെ അറ്റത്ത് നമ്മളെ പിടിച്ചിരുത്തുന്നതായിരുന്നു സിനിമ. ഒരോ ഡയലോഗും അടുത്ത ക്ലൂ ആയതിനാല്‍ കണ്ണും കാതും സ്‌ക്രീനിലേക്ക് ചേര്‍ത്തുവച്ച് നമ്മളിരുന്നു.

എല്ലാ പ്രവര്‍ത്തിക്കും ഭാവങ്ങള്‍ക്കും ഫ്രെയിമുകള്‍ക്കും ഒരോ കാരണങ്ങളുണ്ടായിരുന്നു. ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് അതേ ഫീലുള്ളൊരു രണ്ടാം ഭാഗം ഒരുക്കുന്നതിനെ ഒറ്റവാക്കു കൊണ്ട് മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂ, ബ്രില്യന്റ്. അവസാനമായി ഒന്നുകൂടെ, മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നില്‍ ഇത്രമേല്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ സാധിച്ചുവെന്നത് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നു പറഞ്ഞാണ് റോഷന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത
Recommended Video

അതേസമയം സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ദൃശ്യം 2വിന് കയ്യടിക്കുകയാണ്. സത്യത്തില്‍ ഈ സിനിമ തിയേറ്റര്‍ റിലീസ് അര്‍ഹിച്ചിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. മുരളി ഗോപി, സായ്കുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയ പുതിയ താരങ്ങളും ദൃശ്യം 2വില്‍ ഉണ്ട്. മുരളി ഗോപിയുടെ പ്രകടനും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ദൃശ്യം 2 വിജയമായതോടെ തെലുങ്ക് റീമേക്കും തയ്യാറാകുന്നതായാണ് റി്‌പ്പോര്‍ട്ടുകള്‍ പറയുന്നത്. ഒന്നാം ഭാഗത്തിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കടേഷും മീനയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇവര്‍ തന്നെയാകും രണ്ടാം ഭാഗത്തിലുമുണ്ടാവുക. അതേസമയം ചിത്രം ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications