സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി, എസ് ദുര്‍ഗ റിലീസിനൊരുങ്ങുന്നു!!
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയ സനല്‍ കുമാറിന്റെ എസ് ദുര്‍ഗ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി. ചിത്രത്തിന്റെ പേരില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ എന്ന് ആക്കാനാണ് നിര്‍ദേശം. എന്നാലിപ്പോള്‍ പേര് മാറ്റിയെന്നല്ലാതെ ചിത്രത്തിലെ മറ്റൊരു ഭാഗവും സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിട്ടില്ല. യുഎ സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പ്രദര്‍ശനാനുമതി പെട്ടെന്ന് ലഭിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് ശശിധരന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന് ചിത്രത്തില്‍ മോശമായതൊന്നും കണ്ടത്താനായില്ലെന്നും സംവിധായകന്‍ ശശിധരന്‍ പറഞ്ഞു. എസ് ദുര്‍ഗ എന്ന പേരോടെ ചിത്രത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തുക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന്റെ കണ്ടീഷന്‍, അഹങ്കാരമല്ല!!

ചിത്രത്തിന്റെ പേരിലെ എസ് ദുര്‍ഗ എന്നതിനൊപ്പം ഒഴിവാക്കിയ ഭാഗങ്ങള്‍ നക്ഷത്ര ചിഹ്നമിട്ടാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കിയത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ പേരിനെതിരെ ഹൈന്ദവ സംഘടനകള്‍ നിലവില്‍ വന്നിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നായിരുന്നു ആവശ്യം.
ഇതിനിടെ, പേര് മാറ്റാന്‍ നിര്‍ദേശം നല്‍കിയതിന് ശേഷം പലയിടത്തും ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ എന്ന് കണ്ടുവെന്ന് ചൂണ്ടികാട്ടി സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതുക്കൊണ്ട് തന്നെ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ തടഞ്ഞതോടെ വിവാദമായിരുന്നു. അതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചത്.


Click it and Unblock the Notifications











