ഡാന്‍സ് കളിക്കാത്ത ഏതെങ്കിലും എല്ല് ആ ശരീരത്തിലുണ്ടോ? ഐശ്വര്യയ്ക്ക് സായി പല്ലവിയുടെ രസികന്‍ മറുപടി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരാണ് സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും. മലയാളത്തിലൂടെ അരങ്ങേറിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്. ഐശ്വര്യയാകട്ടെ മലയാളത്തില്‍ നിന്നും തമിഴിലേക്കും തന്റെ താരപ്രഭ വ്യാപിപ്പിച്ചിരിക്കുകയാണ്. ധാരാളം ചിത്രങ്ങളാണ് ഇരുവരുടേതുമായി പ്രതീക്ഷയെ ആരാധകര്‍ കാത്തിരിക്കുന്നത്.

സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളമായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിലെ സായി പല്ലവിയുടെ ഡാന്‍സ് പതിവു പോലെ ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും കൈയ്യടി നേടുന്നുണ്ട്.

Sai Pallavi

പിന്നാലെ ഈ ഗാനം പങ്കുവച്ചു കൊണ്ട് ഐശ്വര്യയുമെത്തി. ഗാനം പങ്കുവച്ചു കൊണ്ട് ഐശ്വര്യ കുറിച്ച വാക്കുകളും ഇതിന് സായി പല്ലവി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. തന്നെ ഈ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കാമോ എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്.

ഇതിന് സായി പല്ലവി നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. സ്മൈലികള്‍ക്കൊപ്പമായിരുന്നു ഈ കമന്റിന് സായ് നന്ദി പറഞ്ഞത്. അടുത്ത തവണ കാണുമ്പോള്‍ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്നും സായ് പല്ലവി മറുപടിയില്‍ പറഞ്ഞു. അതേസമയം, ലവ് സ്റ്റോറിയാണ് സായ് യുടെ പുതിയ ചിത്രം. നെറ്റ്ഫ്ളിക്സിന്റെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ സായ് പല്ലവിയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു.

Read more about: sai pallavi aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X