ലുക്ക് ശരിയാവുന്നില്ല... സായി പല്ലവിയ്ക്ക് ബിഗ് ബജറ്റ് ചിത്രങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം ഇതോ?
പതിവ് നായികാ സങ്കല്‍പത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. മുഖക്കുരുവോ പരുക്കന്‍ ശബ്ദമോ തന്റെ നായികാ പദവിയ്ക്ക് വില്ലുവിളിയാവുമെന്ന് കരുതിയിരുന്നു എന്ന് സായി പല്ലവി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു.
പഴയ പ്രണയം പൊടിതട്ടിയെടുത്ത് ഹന്‍സികയും ചിമ്പുവും? മാജിക്കല്‍ കപ്പിള്‍ ജീവിതത്തിലും ഒരുമിക്കുമോ? കാണൂ
പ്രേമം, ഫിദ, എംസിഎ തുടങ്ങി ഓരോ ചിത്രത്തിലും സായി പല്ലവി മാറി മാറി വരികയായിരുന്നു. മുന്‍നിര താരങ്ങളും മുതിര്‍ന്ന സംവിധായകരും സായി പല്ലവിയെ പ്രശംസിച്ചു. പക്ഷെ ഈ സംവിധായകരൊന്നും തങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ സായി പല്ലവിയെ കാസ്റ്റ് ചെയ്യുന്നില്ലല്ലോ എന്നതാണ് ആരാധകരുടെ പരാതി.

നിരീക്ഷകരുടെ വിലയിരുത്തലുകള്‍ പ്രകാരം, സായി പല്ലവിയ്ക്ക് ഹോട്ട് ലുക്ക് ഇല്ലാത്തതാണത്രെ അതിന് കാരണം. സായി പല്ലവിയ്ക്ക് എപ്പോഴും ഒരു നാടന്‍ ലുക്കുണ്ട്. ഗ്ലാമര്‍ വേഷം ചെയ്യുന്നതിന് എത്രയായാലും പരിതിയുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍, സൂപ്പര്‍ സ്റ്റാറുകളുടെ നായികയാകാനുള്ള ഹോട്ട് ലുക്ക് തെലുങ്ക് പോലൊരു സിനിമ ലോകത്ത് സായി പല്ലവിക്കില്ലത്രെ.
Recommended Video
അതേ സമയം ബിഗ് ബജറ്റ് ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങള്‍ വരുന്നില്ലന്നേയുള്ള, അഭിനയസാധ്യതകളുള്ള മികച്ച വേഷങ്ങള്‍ ചെറിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളില്‍ സായി പല്ലവിയ്ക്ക് ലഭിയ്ക്കുന്നുണ്ട്. റാണ നായകനാകുന്ന പുതിയ ചിത്രത്തില്‍ നെക്‌സലറ്റ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്. നാഗ ചൈതന്യ നായകനാകുന്ന സിനിമയാണ് മറ്റൊരു ചിത്രം.


Click it and Unblock the Notifications