അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോ'; മറുപടിയായി സംവിധായകന്‍

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ് ബിരിയാണി. കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സജിന്‍ ബാബുവായിരുന്നു. ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കനിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബോളിവുഡിന്റെ സ്‌റ്റൈല്‍ ക്വീന്‍; നുഷ്‌റത് ഭറുച്ചയുടെ ഹോട്ട് ചിത്രങ്ങള്‍

തീയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഒടിടി പതിപ്പ് ഇറങ്ങിയതിന് പിന്നാലെ വ്യാജ പതിപ്പുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു തന്നെ നേരിട്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സജിന്‍ ബാബുവിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നു

ചിത്രത്തിന് അഭിനന്ദനങ്ങള്‍ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കാസ് സജിന്‍ ബാബു മറുപടി പറയുന്നത്. നിന്റെ അമ്മയേയോ ഭാര്യയേയോ പെങ്ങളേയോ മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കാണ് സജിന്‍ ബാബു മറുപടി നല്‍കുന്നത്. സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയില്‍ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്.

കൈ കടത്തല്‍ എന്റെ അവകാശവുമല്ല

'ബിരിയാണി' കണ്ടതിനു ശേഷം ' നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവില്‍ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയില്‍ അല്ല. അതില്‍ കൈ കടത്തല്‍ എന്റെ അവകാശവുമല്ല.. അപ്പോള്‍ ഗുഡ് നൈറ്റ്. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഖദീജ

ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രത്യേക പരാമര്‍ശം നേടിയ ചിത്രമായിരുന്നു ബിരിയാണി. ചിത്രത്തില്‍ മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പോരാടുന്ന ഖദീജ എന്ന കഥാപാത്രത്തെയാണ് കനി കുസൃതി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തിന് പുറത്തും ബിരിയാണി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ | filmibeat Malayalam
മികച്ച നടി

ഐഎഫ്എഫ്‌കെയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ മികച്ച സിനിമക്കുള്ള നെറ്റ്പാക് അവാര്‍ഡ് സ്വന്തമാക്കി. കനിയെ തേടി മികച്ച നടിക്കുള്ള നിരവധി പുരസ്‌കാരങ്ങളും ബിരിയാണിയിലൂടെ എത്തിയിരുന്നു. അസ്തമയം വരെ, അയാള്‍ ശശി എന്നീ സിനിമകളാണ് സജിന്‍ ബാബു ഇതിന് മുന്പ് സംവിധാനം ചെയ്തത്.

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X