For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് സിപിഎം മേള'; തന്നെ ഒഴിവാക്കിയെന്ന് സലിം കുമാര്‍, മാറ്റി നിര്‍ത്താവുന്ന ആളല്ലെന്ന് കമല്‍

  |

  കേരള രാജ്യാന്തര ചലച്ചിത്രമേള തിരികെ വന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ആദ്യ എഡിഷന് പിന്നാലെ കൊച്ചി എഡിഷനും ആരംഭിക്കാനിരിക്കുകയാണ്. ഇത്തവണ നാല് ജില്ലകളിലായാണ് മേള നടക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ വിവാദവും ഉയര്‍ന്നിരിക്കുകയാണ്. നടന്‍ സലിം കുമാറാണ് ഇപ്പോള്‍ മേളയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

  Recommended Video

  സലിം കുമാറിനെ IFFKയില്‍ നിന്ന് ഒഴിവാക്കി | FilmiBeat Malayalam

  വെറൈറ്റി മാസ്‌കണിഞ്ഞ് സണ്ണി ലിയോണി ചിത്രങ്ങള്‍ കാണാം

  ഉദ്ഘാടന ചടങ്ങില്‍ നന്നും തന്നെ ഒഴിവാക്കിയെന്നാണ് സലിം കുമാറിന്റെ പ്രതികരണം. തന്നെ ഒഴിവാക്കിയത് പ്രായക്കൂടുതല്‍ കൊണ്ടാണെന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും സലിം കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണെന്നും സലിം കുമാര്‍ ആരോപിച്ചു. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരിതെളിയിക്കേണ്ടത്. എന്നാല്‍ തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ പ്രായക്കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാര്‍ പറഞ്ഞു.

  എറണാകുളം ജില്ലയിലെ അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് തിരിതെളിയിക്കുന്നു എന്നാണ് താന്‍ അറിഞ്ഞത്. സ്വാഭാവികമായും തന്റെ പേരും ഉണ്ടാകേണ്ടതാണ്. ഒരു ഗവണ്‍മെന്റ് നല്‍കുന്ന മൂന്ന് പുരസ്‌കാരങ്ങളും കിട്ടിയ ഞാനും ഉണ്ടാകുമെന്ന് കരുതി. പക്ഷെ പിന്നീടൊന്നും അതിനെക്കുറിച്ച് കേള്‍ക്കാതെയായി. തുടര്‍ന്ന് താന്‍ കമ്മിറ്റി അംഗമായ സോഹന്‍ലാലിനെ വിളിക്കുകയായിരുന്നുവെന്നും സലിം കുമാര്‍ പറഞ്ഞു.

  പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അവര്‍ പറഞ്ഞതെന്നും സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രായത്തിന്റെ കാര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍ ആഷിഖ് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമില്ല. കൂടിവന്നാല്‍ മൂന്ന് വയസ് മാത്രമാണ് വ്യത്യാസമെന്നും സലിം കുമാര്‍ പറഞ്ഞു.

  എന്നാല്‍ പിന്നീട് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ തന്നെ വിളിച്ചു. നാളെ വരാമോ എന്ന് ചോദിച്ചു. കളിയാക്കുകയാണോ എന്നായിരുന്നു തന്റെ മറുപടി. കാരണം തിരിതെളിക്കുന്ന ആളുകളുടെ പട്ടിക ഒരു മാസം മുമ്പു വന്ന ശേഷം, ഞാന്‍ അങ്ങോട്ട് വിളിച്ചു ചോദിച്ചത് കൊണ്ട് മാത്രം അവസരം തരാമെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുകയെന്നും സലിം കുമാര്‍ ചോദിക്കുന്നു. അമ്പത് വയസാണ് പ്രായ പരിധി എന്നാണ് പറയുന്നതെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

  അതേസമയം ഇവിടെ രാഷ്ട്രീയമാണ് യഥാര്‍ത്ഥ വിഷയമെന്നും സലിം കുമാര്‍ പറഞ്ഞു. അവാര്‍ഡ് ലഭിച്ച ഏക കോണ്‍ഗ്രസുകാരന്‍ താനാണ്. അയാളെ അടുപ്പിക്കാന്‍ പറ്റില്ല. അതു തന്നെയാണ് കാരണമെന്ന് സലിം കുമാര്‍ പറഞ്ഞു. അവിടെ നടക്കുന്നത് സിപിഎം മേളയാണെന്നും അവരുടെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂവെന്നും സലിം കുമാര്‍ ആരോപിച്ചു. തന്റെ പേര് അബദ്ധത്തില്‍ വിട്ടു പോയതല്ലെന്നും താന്‍ എന്തായാലും ചടങ്ങിന് പോകില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കി.

  സംഭവം വിവാദമായതോടെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിലൊരു മേള നടക്കില്ല. പരാതി പരിഹരിക്കുമെന്നും കമല്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമപട്ടിക തയ്യാറായിട്ടില്ല. സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിലൊരു മേള സാധ്യമല്ലെന്നും കമല്‍ പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സലിം കുമാറിന് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  സംഭവം വിവാദമായതോടെ സലിം കുമാറിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചലച്ചിത്ര അക്കാദമിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖും വിമര്‍ശനവുമായെത്തി. സലിം കുമാറിനെ അപമാനിച്ചത് കലാകേരളം പൊറുക്കില്ലെന്നായിരുന്നു സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

  Read more about: salim kumar iffk kamal
  English summary
  Salim Kumar Hits At IFFK Calls It CPM Festival As He Was Allegedly Excluded From The Inagural Ceremony. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X