twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറസ്റ്റ് വാറണ്ടുമായി പോലീസുകാര്‍ വീടിന് മുന്നില്‍, കേസ് ജാതിപ്പേര് വിളിച്ചതിന്: സലിംകുമാര്‍

    |

    വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി കയറേണ്ടി വന്ന അനുഭവം പങ്കുവച്ച് നടന്‍ സലീം കുമാര്‍. പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യാനായി വീട്ടില്‍ വന്ന സംഭവത്തെ കുറിച്ചാണ് സലീം കുമാര്‍ വെളിപ്പെടുത്തിയത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു സലീം കുമാറിനെതിരെ പരാതി. ഇതിന്റെ പേരില്‍ ഏറെ നാള്‍ തനിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നുവെന്നും സലിം കുമാര്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ തുറന്നു പറഞ്ഞത്.

    അതൊരു രസകരമായ കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ജയന്‍ വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. മണിയും ഞാനുമുണ്ട്. ജയന്‍, സജീവ് തുടങ്ങി ഞങ്ങളുടെ ഒരു ഗ്യാങ് ആണ് മുന്നിട്ടിറങ്ങിയത്. ഞങ്ങളാണ് ഈ കാസറ്റിലെ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ചാരിറ്റി എന്ന രീതിയിലാണ് ഞങ്ങള്‍ കാസറ്റ് ചെയ്തതെന്നും സലിം കുമാര്‍ പറയുന്നു.

    Salim Kumar

    അതില്‍ കൃഷ്ണന്‍ കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണ് എന്നൊരു ചോദ്യമുണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റ് അനുസരിച്ച് ഉള്ളാടന്‍ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. പരിപാടി കഴിഞ്ഞു. കാസറ്റ് കച്ചവടത്തിലൂടെ അമ്പതിനായിരും രൂപയോളം അന്ന് കിട്ടിയെന്നും സലിം കുമാര്‍ ഓര്‍ക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം നടക്കുന്നത്. അപ്പോഴേക്കും സലിം കുമാര്‍ സിനിമാനടനായിരുന്നു.

    ചൂടുപിടിപ്പിച്ച് ഗ്ലാമര്‍ റാണി അപ്‌സര റാണി; ചിത്രങ്ങള്‍

    എന്റെ വീട്ടിന് മുന്നില്‍ പോലീസുകാര്‍ നില്‍ക്കുകയാണ്. അറസ്റ്റ് വാറണ്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. ഉള്ളാട മഹാസഭയായിരുന്നു കേസ് കൊടുത്തത്. പണ്ട് ഞാന്‍ ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ ആണെന്ന് പറഞ്ഞതാണ് കേസ്. മണിയും സജീവും ഉള്ളാടന്‍ എന്ന് പറഞ്ഞിരുന്നു. പക്ഷെ മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് കേസ് വന്നില്ല. പക്ഷെ എനിക്കെതിരെ കേസ് വന്നു. ദളിതര്‍ക്ക് ജാതി പറയാം, ഞാന്‍ ഇഴവാനായത് കൊണ്ട് പറ്റില്ലെന്നാണ് പറയുന്നത്.

    Recommended Video

    കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

    സംഘടനയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ല. തന്നെ അറസ്റ്റ് ചെയ്ത് എറണാകുളം ഹൈക്കോടതിയില്‍ ഹാജരാക്കി. പിന്നീട് ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തിലാണ് തന്നെ വിടുന്നതെന്നും സലിം കുമാര്‍ പറയുന്നു. ഈ കേസിന്റെ ഭാഗമായി താന്‍ സ്ഥിരം കോടതി കയറി ഇറങ്ങിയെന്നും പിന്നീട് ആ കേസ് തള്ളിപ്പോയെന്നും സലിം കുമാര്‍ പറയുന്നു.

    Read more about: salim kumar
    English summary
    Salim Kumar Recalls The Incident Where He Had To Face Arrest Warrent, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X