വിവാദം ഉണ്ടാക്കിയില്ലേ വിമ്മിട്ടം, ആണുങ്ങളുടെ ഫോണ്‍ വിളി പ്രശ്‌നം അല്ലേ? സലീം കുമാറിനോട് ആരാധകര്‍
മലയാളികളുടെ പ്രിയ നടനാണ് സലീം കുമാര്‍. മലയാളം ഏറ്റവും മികച്ച ഹാസ്യ താരങ്ങളില്‍ ഒരാള്‍. മികച്ച നടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സലീം കുമാര്‍ സംവിധായകനായും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ യുവതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് സലീം കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.
പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പോലും ഇത്രയും ഫോണ്‍കോള്‍ ഉണ്ടാകില്ല. എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവരൊന്നും ശ്രദ്ധിക്കുന്നില്ല. കേരളത്തോട് പരമ പുച്ഛമാണ്. അവരെ സംസ്‌കാരം പഠിപ്പിക്കണം എന്നാണ് സലീം കുമാര്‍ പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ വാക്കുകളെ പിന്തുണച്ച് ധാരാളം പേരുകളെത്തിയിട്ടുണ്ട്. ''ഇത് സത്യം ആണ്. 100% യോജിക്കുന്നു. അതിന്റെ അനന്തര ഫലങ്ങള്‍ നമ്മള്‍ ദിവസവും പത്ര-മാധ്യമങ്ങള്‍ കൂടി കാണുന്നു, സലിംകുമാര്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹം കണ്ട കാഴ്ചകളാണ്, പറഞ്ഞതില്‍ കാര്യമുണ്ട്. ഈ കാഴ്ച സ്ഥിരമാണ്. എപ്പോഴും ഫോണില്‍ തന്നെ, രാവിലെ എട്ടുമണി ആവുമ്പോള്‍ ഒന്ന് റോഡില്‍ കൂടി നടന്നു പോയാല്‍ മതി, 15-19 വയസ് ഉള്ള പെണ്‍കുട്ടികളും ആണ്‍ കുട്ടികളും ഫോണ്‍ ചെവിയില്‍ വെച്ച് കൊണ്ടാണ് നടന്നുകൊണ്ട് പോകുന്നത്, ഇതൊക്കെ പറയുമ്പോള്‍ പലരും കളിയാക്കും, അവസാനം ഈ കൊച്ചു പിള്ളേരൊക്കെ വല്ല കഞ്ചാവിന്റെ അടിമയായ അവന്റെ കൂടെയൊക്കെ കാണും' എന്നിങ്ങനെയാണ് ചില കമന്റുകള്‍.
അതേസമയം സലീം കുമാറിന്റെ പ്രസ്താവനയ്ക്ക് കടുത്ത വിമര്‍ശനവും നേരിടേണ്ടി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ സിനിമ പാരഡീസോ ക്ലബില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. സലീം കുമാറിന്റെ പ്രസ്താവനയെ കടന്നാക്രമിക്കുന്നതാണ് കുറിപ്പ്. ഇതൊക്കെ ഒരു തരം സിന്‍ഡ്രം ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
''ഒരു പബ്ലിക് ഫിഗര്‍ എന്നതിന് ഉപരി ഒന്നും തന്നെ പ്രൊഡ്യൂസ് ചെയ്യാത്ത, അതിന് തക്ക അറിവും ഇല്ലാത്ത, എന്നാല്‍ വിളിച്ചാല്‍ വരും എന്നത് കൊണ്ട് വിളിച്ചത് അല്ലെ എന്നും കരുതി വായില്‍ തോന്നിയത് അങ്ങ് പറഞ്ഞു വെക്കുക എന്ന ഒരു പതിവ് പല നടന്‍മാര്‍ക്കും ഉണ്ട്. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് ഇവര്‍ക്ക് തന്നെ അറിയില്ല. മൊബൈല്‍ ഫോണ്‍ യൂസ് ചെയ്തു പെണ്‍കുട്ടികള്‍ നടക്കുന്നു എന്നതാണ് സലിം കുമാര്‍ ഈയാഴ്ച കണ്ട പാതകം ആയ കാര്യം.
ഇതൊക്കെ ഒരു തരം സിന്‍ഡ്രം ആണ്. ഈ വര്‍ത്തക്ക് ഒക്കെ അടിയിലുള്ള കമന്റ് വായിച്ചാല്‍ മതി ആരെ ആണ് ഇയാള്‍ ടാര്‍ഗറ്റ് ചെയുന്നത് എന്ന് മനസിലാവും. പിള്ളേര്‍ എല്ലാം നശിച്ചു അമ്മാവന്‍ മാരും അമ്മായിമാരും ആണ് ലോകം ഒന്നു താങ്ങി പിടിച്ചു നിക്കുന്നത് എന്നു തോന്നും കമന്റ്സ് ഒക്കെ കണ്ടാല്‍. തന്റെ പറമ്പിലെ വേസ്റ്റ് അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് പഠിച്ച ആളുകള്‍ 50 രൂപ കൊടുത്ത് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം വന്നപ്പോളും അതിനെ കുറിച്ച് പറയുമ്പോളും ഉള്ള ആവേശം കാണണം.
അവര്‍ ഒക്കെ എന്തോ പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ചെയ്തത് എന്ന തരത്തില്‍ ആണ് കമന്റുകള്‍ മൊത്തം വരുക. പക്ഷെ അവരെ കുറിച് ഒന്നും ആര്‍ക്കും ഒന്നും പറയാനില്ല. പെണ്ണുങ്ങള്‍ ഫോണ്‍ വിളിച്ചു റോഡില്‍ കൂടെ നടക്കുന്നത് ആണ് ഇവരുടെ പ്രധാന പ്രശ്‌നം. ആണുങ്ങള്‍ വിളിച്ചാല്‍ പ്രശ്‌നം ഇല്ലെന്ന് തോന്നുന്നു, അതാണല്ലോ പെണ്ണുങ്ങള്‍ എന്ന് എടുത്ത് പറഞ്ഞത്.

മൈക്ക് കിട്ടിയാല്‍ എന്തെങ്കിലും ഒക്കെ വിവാദം ഉണ്ടാക്കിയില്ല എങ്കില്‍ എന്തോ ഒരു വിമ്മിട്ടം തോന്നുന്ന ആളാണ് ഇപ്പോള്‍ സലിം കുമാര്‍. സിനിമ ഒക്കെ കുറഞ്ഞത് കൊണ്ട് ഇങ്ങനെ എങ്കിലും ഒന്നും ലൈം ലൈറ്റില്‍ വന്നു ഒരു സുഖം കണ്ടെത്താം എന്നുള്ള പ്രശ്‌നം ആവും 50 വയസ് ആയപ്പോളേക്കും ഇങ്ങനെ ഒരു സിസ്റ്റത്തിലേക്ക് തിരിഞ്ഞത്.
പെണ്‍പിള്ളേരുടെ കമന്റുകള്‍ ഒക്കെ കുറവ് ആണ്. അതോണ്ട് അവര്‍ അത്യാവശ്യം ഫോണ്‍ വിളിച്ചു അവരുടെ പാട് നോക്കി ജീവിക്കുക ആവും. സോഷ്യല്‍ മീഡിയ തന്നെ തുറന്നു നോക്കിയാല്‍ കമന്റ് ബോക്‌സില്‍ ഒന്നും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ഒന്നും കാണില്ല. പക്ഷെ അവരെ കുറ്റം പറയുന്ന പ്രായം ആയവര്‍ ഇഷ്ടം പോലെ കാണും. അവര്‍ ഒക്കെ മൊബൈല്‍ ആവശ്യത്തിന് ഉപയോഗിച്ചിരുന്നു എങ്കില്‍ എത്ര നന്നായേനെ'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മിമിക്രി വേദികളിലൂടെയാണ് സലീം കുമാര്‍ സിനിമയിലെത്തുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യ നടന്മാരില്‍ ഒരാളായിട്ടാണ് സലീം കുമാറിനെ വിലയിരുത്തുന്നത്. കരിയറിന്റെ ഭൂരിഭാഗവും അദ്ദേഹം ചെയ്തത് കോമഡി കഥാപാത്രങ്ങളാണ്. എന്നാല്‍ ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടാന്‍ സലീം കുമാറിന് സാധിച്ചിട്ടുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ ആദാമിന്റെ മകന്‍ അബുവിലൂടെ സലീം കുമാര്‍ ഞെട്ടിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് സലീം കുമാറിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തി. ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നേരത്തെ 2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.
നിരീശ്വരവാദിയായിരുന്നു സലീം കുമാറിന്റെ അച്ഛന്‍. സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളായിരുന്നു അദ്ദേഹം പിന്തുടര്‍ന്നാണ്. അങ്ങനെയാണ്, മകന് ജാതിയുടേയും മതത്തിന്റേയും അടയാളങ്ങളില്ലാത്ത സലീം കുമാര്‍ എന്ന പേര് അദ്ദേഹമിടുന്നത്. കലാഭവനിലൂടെയാണ് സലീം കുമാറിന്റെ കലാജീവിതം ആരംഭിക്കുന്നത്. പതിയെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഇഷ്ടമാണ് നൂറ് വട്ടം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. തെങ്കാശിപ്പട്ടണം എന്ന റാഫി മെക്കാര്‍ട്ടിന്‍ സിനിമയാണ് സലീം കുമാറിന്റെ കരിയറില്‍ ബ്രേക്ക് ത്രൂ നല്‍കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി അദ്ദേഹം മാറി.
പോയ വര്‍ഷം സലീം കുമാറിന്റേതായി പുറത്തിറങ്ങിയ സിനിമകള്‍ മലയാളി ഫ്രം ഇന്ത്യ, മാരിവില്ലിന്‍ ഗോപുരങ്ങള്‍, ഇടിയന്‍ ചന്തു, പഞ്ചായത്ത് ജെട്ടി എന്നിവയാണ്. മലയാളത്തിന് പുറമെ തമിഴിലും സലീം കുമാര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അദ്ദേഹം സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നിവയാണ് സലീം കുമാര്‍ സംവിധാനം ചെയ്ത സിനിമകള്‍. മികച്ച നടന് പുറമെ മികച്ച കൊമേഡിയന്‍, കഥ എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകന്‍ ചന്തുവും സിനിമയിലെത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സില്‍ ചന്തു അഭിനയിച്ച് കയ്യടി നേടിയിരുന്നു. അതേസമയം സലീം കുമാറിന്റെ പ്രസ്താവന ചർച്ചയായി മാറിയിരിക്കുകയാണ്. താരത്തെ അനുകൂലിച്ചും എതിർത്തുമൊക്കെ നിരവധി പേരാണ് രംഗത്തെത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളോട് സലീം കുമാർ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











