ഓ ബേബിയ്ക്ക് വേണ്ടി സമാന്ത ആവശ്യപ്പെട്ട പ്രതിഫലം, ഒരു നടിയും ഇങ്ങനെയൊന്നും ചോദിക്കരുത്!!
സമാന്ത അക്കിനേനിയ്ക്ക് ഇനി സമ്പത്തിന് വേണ്ടി അഭിനയിക്കേണ്ടതില്ല. സമാന്ത ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് അഭിനയത്തെ മറ്റൊരു തലത്തിലെത്തിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളുള്ള, പുതിയ ആശയങ്ങളുള്ള സിനിമകളാണ്. ഇതിന്റെ കൂടെ പ്രതിഫലത്തിനും ചെറുതല്ലാത്ത പ്രാധാന്യം കൊടുക്കുന്നുമുണ്ട്.
ഭാര്യ എപ്പോഴും സുരക്ഷിതയായിരിക്കണം! ചുരുളമ്മയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ശ്രിനിഷ് അരവിന്ദ്
സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി ഇന്നലെ (ജൂലൈ 5) തിയേറ്ററിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. സമാന്തയുടെ പ്രകടനവും പ്രശംസ നേടുന്നു. അതിനൊപ്പമിതാ ചിത്രത്തിന് വേണ്ടി സമാന്ത ആവശ്യപ്പെട്ട പ്രതിഫലവും പുറത്ത് വരുന്നു.

അഡ്വാന്‍സ് തുക വാങ്ങിയാണത്ര സമാന്ത സിനിമ കരാറ് ചെയ്തത്. ബാക്കിതുക സിനിമയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിനനുസരിച്ചാണത്രെ തീരുമാനിക്കുന്നത്. ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റര്‍ കലക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ട് കോടിയില്‍ കുറയാത്ത തുക സമാന്തയ്ക്ക് വരും എന്നാണ് കണക്കുകൂട്ടലുകള്‍.
സമാന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബോബി നിര്‍മിച്ചിരിയ്ക്കുന്നത്. ആറ് കോടിയോളം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും പ്രതിഫലം കൊടുക്കാന്‍ മാത്രമേ തികഞ്ഞുള്ളൂ.


Click it and Unblock the Notifications











