തിരിച്ചുവരവില്‍ ആരാണ്, എന്താണ്, എങ്ങിനെയാണ് സംവൃത.. ഇതാ കണ്ടോളൂ
വിവാഹത്തോടെ സിനിമ വിട്ട സംവൃത സുനില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിലെ സംവൃതയുടെ ക്യാറക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ ക്യാറക്ടര്‍ പോസ്റ്ററാണിത്.

സംവൃതയുടെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ ഈ പോസ്റ്ററിലെ ഒറ്റ ലുക്ക്‌കൊണ്ട് ബോധ്യമാവും. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളാണ് സംവൃതയ്ക്ക് ചിത്രത്തില്‍. ഗീത എന്നാണ് കഥാപാത്രത്തിന്റെ പേര്. തേക്കാത്ത ചുമരില്‍ നിന്ന് സംവൃതയുടെ കുടുംബ പശ്ചാത്തലവും മനസ്സിലാക്കാന്‍ സാധിക്കും.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. ഉര്‍വശി തിയേറ്റേഴ്‌സിന്റെയും ഗ്രീന്‍ ടിവി എന്റര്‍ടൈനേര്‍സിന്റെയും ബാനറില്‍ രാമദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ആകാശഗംഗ 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!!
സൂപ്പര്‍ഹിറ്റ് ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂറാണ് സംവൃത മടങ്ങിയെത്തുന്ന ഈ സിനിമയുടെയും തിരക്കഥാകൃത്ത്. ഷെഹനാസ് ജലാല്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും നിര്‍വ്വഹിയ്ക്കുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം


Click it and Unblock the Notifications











