For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കൊച്ചുകുട്ടി ഷോട്ട്‌സിട്ട ഫോട്ടോ കണ്ടാല്‍ തീരുന്നത്ര ദുര്‍ബലരാണോ? തുറന്നടിച്ച് സംയുക്ത

  |

  താരജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങള്‍ക്ക് ആരാധകരുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാര്‍ഗം സോഷ്യല്‍ മീഡിയയായിരുന്നു. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രതികരണം അതിരുവിടുന്നതായിരിക്കും. ഈയ്യടുത്തും അത്തരം അതിക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചിരുന്നു.

  തന്റെ ഷോര്‍ട്ട്‌സ് ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച നടി അനശ്വര രാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് ഉണ്ടായിരുന്നു. പിന്നാലെ ഇതിനെതിരെ അനശ്വര തന്നെ രംഗത്ത് വന്നു. ഇതേതുടര്‍ന്ന് മലയാള സിനിമയിലേയും സോഷ്യല്‍ മീഡിയയിലേയും സ്ത്രീകള്‍ ശക്തമായ പിന്തുണയുമായി എത്തിയിരുന്നു. വിഹാവ്‌ലെഗ്‌സ് എന്ന ഹാഷ്ടാഗ് ക്യാംപയിന്‍ ഇതിന്റെ ഭാഗമായിരുന്നു.

  Samyuktha Menon

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഇത്തരം ബുള്ളിയിങ്ങിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി സംയുക്ത മേനോന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. ഒരു കൊച്ചുകുട്ടി ഷോട്ട്‌സിട്ട ഫോട്ടോ കണ്ടാല്‍ തീരാവുന്നത്ര ദുര്‍ബലരാണോ ഇവരെന്നായിരുന്നു സംയുക്തയുടെ ചോദ്യം. മനസിന്റെ ഉള്ളിന്റെ ഉള്ളിലെ ഈവിള്‍ പുറത്ത് വരുന്നതാണിതെന്നും സംയുക്ത പറഞ്ഞു.

  നമ്മളെന്തെങ്കിലും ചെയ്താല്‍ ഒരാളിലെങ്കിലും മാറ്റമുണ്ടാകണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരം ചിന്ത ഉള്ളില്‍ ഉറച്ചു പോയവരെ എങ്ങനെ മാറ്റും എന്നത് വലിയൊരു ചോദ്യമാണെന്ന് സംയുക്ത പറയുന്നു. ഈ കാലഘട്ടത്തിലും മനസിന് ഇഷ്ടപ്പെട്ട, കംഫര്‍ട്ടബിളായ വസ്ത്രം ധരിക്കാന്‍ വേണ്ടി പോരാടേണ്ടി വരിക എന്നത് കഷ്ടമാണെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു. അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ നല്ലരീതിയില്‍ പ്രതികരിക്കുന്നവരും ഉണ്ടെന്നു സംയുക്ത പറഞ്ഞു. താന്‍ ഷോര്‍ട്‌സ് ധരിച്ച ചിത്രം പങ്കുവെച്ചാല്‍ സാരിയില്‍ കാണാനാണ് ഇഷ്ടമെന്ന് പറയുന്നവരുണ്ട്. അത്തരക്കാര്‍ അവരുടെ അഭിപ്രായം പറയുക മാത്രമാണ് ചെയ്യുന്നത്. അത് മാന്യമാണമെന്നും സംയുക്ത അഭിപ്രായപ്പെട്ടു.

  ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും സംയുക്ത പറഞ്ഞു. ഈ സമയം താന്‍ ഫിറ്റ്‌നസിലും വായനയിലും സിനിമ കാണുന്നതിലുമാണ് ശ്രദ്ധിച്ചതെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ കാലത്ത് സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും മേക്കോവര്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  Recommended Video

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത. പിന്നീട് ഒരു യമണ്ടന്‍ പ്രേമകഥ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ജയസൂര്യ നായകനായ വെള്ളം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. എരിഡ, വോള്‍ഫ് തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സംയുക്തയുടെ ചിത്രങ്ങള്‍.

  Read more about: samyuktha menon anaswara rajan
  English summary
  Samyuktha Menon Slams Social Media Bullying And Opens Up About We Have Legs Campaign. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X